Sunday, May 26, 2024
spot_img

ഫൈവ്​സ്​ ഹോക്കി ഏഷ്യാ കപ്പ്; ഫൈനലിൽ പാകിസ്ഥാനെ തോൽപ്പിച്ച് ഇന്ത്യ കീരീടം ചൂടി; പാകിസ്ഥാനെ തകർത്തത്​ ഷൂട്ടൗട്ടിൽ

മസ്‌കറ്റ്: സലാലയിൽ നടന്ന പ്രഥമ ഫൈവ്​സ്​ ഹോക്കി ഏഷ്യാ കപ്പിൽ ഇന്ത്യ കീരീടം ചൂടി. ഫൈനലിൽ പാകിസ്ഥാനെ പെനാൽറ്റി ഷൂട്ടൗട്ടിൽ തോൽപ്പിച്ചാണ്​ ഇന്ത്യ കീരീടം ചൂടിയത്​. സലാല സുല്‍ത്താന്‍ ഖാബുസ് സ്‌പോര്‍ട്‌സ് കോംപ്ലക്‌സില്‍ നടന്ന മത്സരത്തില്‍ ഇരു പാദങ്ങളിലുമായി നാല് ഗോളുകള്‍ വീതം നേടി ഇരു ടീമുകളും സമനിലയിൽ പിരിയുകയായിരുന്നു.

ഇന്ത്യയ്ക്കായി മുഹമ്മദ് റഹീൽ (19′, 26′) ജുഗ്‌രാജ് സിംഗ് (7′), മനീന്ദർ സിംഗ് (10′) എന്നിവർ നിശ്ചിത സമയത്ത് ലക്ഷ്യത്തിലെത്തി. ഷൂട്ട് ഔട്ടിൽ ഗുർജോത് സിംഗ്, മനീന്ദർ സിംഗ് എന്നിവർ ഇന്ത്യക്ക് വേണ്ടി സ്കോർ ചെയ്തു. പാകിസ്ഥാനുവേണ്ടി അബ്ദുൾ റഹ്മാൻ (5′), ക്യാപ്റ്റൻ അബ്ദുൾ റാണ (13′), സിക്രിയ ഹയാത്ത് (14′), അർഷാദ് ലിയാഖത്ത് (19′) എന്നിവർ ഗോളുകൾ നേടി.

ഫൈനലിലെത്തിയ ഇന്ത്യയും പാകിസ്ഥാനും അടുത്ത വര്‍ഷം മസ്കറ്റിൽ നടക്കാനിരിക്കുന്ന ഹോക്കി ഫൈവ്‌സ് ലോകകപ്പില്‍ നേരിട്ട് യോഗ്യത സ്വന്തമാക്കി.

Related Articles

Latest Articles