Friday, October 2, 2026

ആശങ്കയ്ക്ക് അവസാനമില്ലാതെ എറണാകുളത്ത് വീണ്ടും പിഞ്ചു കുഞ്ഞിനെതിരെ ലൈംഗീക പീഡനം; പെരുമ്പാവൂരിൽ രണ്ട് അസം സ്വദേശികളായ തൊഴിലാളികൾ പിടിയിൽ; ‘അതിഥികളെ’ കൊണ്ട് പൊറുതിമുട്ടി സർക്കാർ

എറണാകുളം: സംസ്ഥാനത്ത് കുട്ടികൾക്ക് നേരെയുള്ള ലൈംഗീക അതിക്രമങ്ങൾ തുടർക്കഥയാകുന്നു. പെരുമ്പാവൂരിൽ മൂന്ന് വയസുകാരിയെ അന്യസംസ്ഥാന തൊഴിലാളികൾ ലൈംഗീകമായി പീഡിപ്പിച്ചു. പെരുമ്പാവൂർ കുറുപ്പംപടിയിലാണ് ഉറങ്ങി കിടന്ന മൂന്ന് വയസുകാരിയെ പ്രതികൾ ലൈംഗികാതിക്രമത്തിന് ഇരയാക്കിയത്. കുഞ്ഞിനെ ഇപ്പോൾ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഇന്നലെ അർദ്ധരാത്രിയോടെ തന്നെ പൊലീസിന് ആശുപത്രിയിലെത്തി കുഞ്ഞിന്റെ മാതാപിതാക്കളുടെ മൊഴിയെടുത്തിരുന്നു. തുടർന്ന് പ്രതികളെന്ന് സംശയിക്കുന്ന രണ്ട് ഇതരസംസ്ഥാന തൊഴിലാളികളെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. അസം സ്വാദേശികളായ സജ ലാൽ, ഉബൈദുൾ എന്നീ രണ്ട് തൊഴിലാളികളാണ് ഇപ്പോൾ കസ്റ്റഡിയിലുള്ളത്. പ്രതികളെ പോലീസ് ചോദ്യം ചെയ്തുവരികയാണ്. അക്രമത്തിനിരയായ കുട്ടിയും കുടുംബവും അസം സ്വദേശികളാണെന്നാണ് വിവരം. ചൈൽഡ് ലൈൻ അധികൃതരെത്തി കുഞ്ഞിന്റെ മൊഴി ഉടൻ രേഖപ്പെടുത്തും. കുഞ്ഞിന് ഗുരുതരമായ പരുക്കുകളൊന്നുമില്ലെന്നാണ് പുറത്ത് വരുന്ന വിവരം.

Related Articles

Latest Articles