Monday, January 12, 2026

യാത്രക്കാർക്കിത് രണ്ടാം ജന്മം! 16,325 അടി ഉയരത്തിൽ വച്ച് യാത്രാ വിമാനത്തിൻെറ വാതിൽ ഇളകി തെറിച്ചു; ഞെട്ടിക്കുന്ന സംഭവം അമേരിക്കയിൽ ; അന്വേഷണം പ്രഖ്യാപിച്ച് അധികൃതർ

പോർട്‌ലാൻഡ് : അമേരിക്കയിൽ പറക്കുന്നതിനിടെ ആകാശത്തുവച്ച് യാത്രാ വിമാനത്തിൻെറ വാതിൽ ഇളകി തെറിച്ചു. പോർട്‌ലാൻഡിൽ‌നിന്ന് ഒന്റാറിയോയിലേക്കു യാത്ര തിരിച്ച് മിനിട്ടുകൾക്കുള്ളിൽ അലാസ്ക എയർലൈൻസ് ഉടമസ്ഥതയിലുള്ള ബോയിങ് 737–9 മാക്സ് വിമാനത്തിന്റെ വാതിലാണ് പറന്നുയർന്ന ശേഷം തകർന്നത്.ക്യാബിന്റെ നടുഭാഗത്ത് നിന്ന് പുറത്തേക്കിറങ്ങാൻ തുറക്കുന്ന വാതിലാണ് തകർന്നത്.വാതിൽ തകർന്നപ്പോൾ 16,325 അടി ഉയരത്തിലായിരുന്നു വിമാനം. തകർന്ന വാതിലിന്റെ ആകാശ ദൃശ്യങ്ങളടക്കം സമൂഹ മാദ്ധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്. ഇക്കഴിഞ്ഞ വെള്ളിയാഴ്ച വൈകുന്നേരമായിരുന്നു സംഭവം.തുടർന്ന് യാത്ര ആരംഭിച്ച പോർട്‌ലാൻഡ് രാജ്യാന്തര വിമാനത്താവളത്തിലേക്കു തന്നെ വിമാനം സുരക്ഷിതമായി തിരിച്ചിറക്കി. 171 യാത്രക്കാരും 6 ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്.

അപകടത്തിൽ യാത്രക്കാർക്ക് പരിക്കേറ്റതായോ മറ്റ് അപകടമോ ഉണ്ടായതായി റിപ്പോർട്ടില്ല. സംഭവത്തിൽ അന്വേഷണം നടത്തുകയാണെന്ന് അലാസ്ക എയർലൈൻസ് അറിയിച്ചു.

Related Articles

Latest Articles