പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട നിയമവിദ്യാര്‍ത്ഥിനി ജിഷ ഇപ്പോഴും നോവുന്ന ഒരോര്‍മയാണ്. ലോക മാധ്യമങ്ങള്‍ പോലും റിപ്പോര്‍ട്ട് ചെയ്ത ഒരു വാര്‍ത്തയായിരുന്നു പെരുമ്പാവൂരിലെ നിയമവിദ്യാര്‍ഥിനി ജിഷയുടേത്.വലിയ കോളിളക്കം സൃഷ്ടിച്ച കേസില്‍ സുമനസ്സുകളെ ഏറ്റവുമധികം വേട്ടയാടിയത് ജിഷയുടെ അമ്മ രാജേശ്വരിയുടെ മകളെയോര്‍ത്തുള്ള വിലാപങ്ങളായിരുന്നു.ആര്‍ഭാടജീവിതത്തിലൂടെയും മകളുമായുള്ള പ്രശ്നങ്ങളിലൂടെയും പോലീസുകാരോടുള്ള മോശം പെരുമാറ്റത്തിലൂടെയും മറ്റുമായി പലതവണ രാജേശ്വരി പിന്നെയും വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു.

