Tuesday, January 13, 2026

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വസതിയിൽ ബിജെപിയുടെ നിർണായക യോഗം ! അഞ്ചാം ഘട്ട സ്ഥാനാർത്ഥി പട്ടിക ഉടൻ

ലോക്സഭാ തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തി നിൽക്കവേ പ്രചാരണം അവലോകനം ചെയ്യാൻ‌ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയിൽ ചേർന്ന ബിജെപി യോഗം തുടരുന്നു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ദേശീയ അദ്ധ്യക്ഷൻ ജെ.പി.നദ്ദയും യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. അഞ്ചാം സ്ഥാനാർത്ഥി പട്ടിക, തെരഞ്ഞെടുപ്പ് ഏകോപനം എന്നിവ ചർച്ചയാകും.

അഞ്ചാം പട്ടികയിൽ കൊല്ലം, എറണാകുളം, ആലത്തൂർ, വയനാട് എന്നീ നാല് മണ്ഡലങ്ങളിലെ സ്ഥാനാർഥികളെ പ്രഖ്യാപിക്കുമെന്നാണ് വിവരം. രാഹുൽ ഗാന്ധി മത്സരിക്കുന്ന വയനാട്ടിൽ മത്സരം കടുപ്പിക്കാനാകും ബിജെപി നീക്കം. ദേശീയതലത്തിൽ നിന്നുള്ള സ്ഥാനാർത്ഥിയെ നിർത്തിയില്ലെങ്കിൽ പോലും അപ്രതീക്ഷിത മുഖത്തെ കളത്തിൽ ‌ഇറക്കാനാണു ബിജെപി ആലോചിക്കുന്നത്. കൊല്ലത്തും അപ്രതീക്ഷിത സ്ഥാനാർത്ഥിയുണ്ടായേക്കും.

Related Articles

Latest Articles