Tuesday, October 27, 2026

കായിക സംവാദത്തിന്റെ ഉദ്ഘാടന പ്രസംഗത്തിൽ പ്രഖ്യാപനവുമായി മന്ത്രി മുഹമ്മദ് റിയാസ് ! തെരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയെന്ന പരാതിയില്‍ മന്ത്രിയോട് വിശദീകരണം തേടി ജില്ലാ കളക്ടർ

സംസ്ഥാന പൊതുമരാമത്ത്, ടൂറിസം മന്ത്രി പി.എ.മുഹമ്മദ് റിയാസ് തെരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയെന്ന പരാതിയുമായി കോൺഗ്രസ്. പരാതിയില്‍ മന്ത്രിയോട് വരണാധികാരി കൂടിയായ ജില്ലാ കളക്ടർ വിശദീകരണം തേടി. ഒരാഴ്ചയ്ക്കകം മറുപടി നൽകണമെന്ന് വ്യക്തമാക്കിയാണ് നോട്ടിസ് നൽകിയിരിക്കുന്നത്. കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തിൽ മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥിയായ എളമരം കരീ ഉൾപ്പെടെയുള്ളവർ പങ്കെടുത്ത കായിക സംവാദത്തിന്റെ ഉദ്ഘാടന പ്രസംഗത്തിൽ മുഹമ്മദ് റിയാസ് നടത്തിയ പ്രഖ്യാപനമാണ് വിവാദമായത്.

‘കോഴിക്കോട്ട് ഒരു നല്ല രാജ്യാന്തര സ്റ്റേഡിയം യാഥാർഥ്യമാക്കാൻ ഇടതുസർക്കാർ നിശ്ചയിച്ച വിവരം സന്തോഷത്തോടെ നിങ്ങളെ അറിയിക്കുകയാണ്’ എന്നു മന്ത്രി പ്രസംഗത്തിൽ പറഞ്ഞ്.

പ്രസംഗം ചിത്രീകരിച്ച വീഡിയോഗ്രാഫറെ കോഴിക്കോട്ടെ എളമരം കരീം വേദിക്കു പിന്നിലേക്ക് കൂട്ടിക്കൊണ്ടുപോകുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. അരമണിക്കൂറിനു ശേഷമാണ് ഇയാളെ പുറത്തേക്കുവിട്ടത്. പെരുമാറ്റച്ചട്ടം നടപ്പാകുന്നുണ്ടോയെന്ന് നിരീക്ഷിക്കാന്‍ തെര​ഞ്ഞെടുപ്പ് കമ്മിഷന്‍ നിയോഗിച്ച സംഘത്തില്‍പ്പെട്ടയാളാണ് വിഡിയോഗ്രഫര്‍. ക്യാമറയിലെ വിഡിയോ പരിശോധിച്ച ശേഷമാണ് ഇയാളെ പുറത്തേക്കു വിട്ടതെന്നാണ് കരുതുന്നത്.

വേദിയിലുണ്ടായിരുന്ന സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് ഒ.രാജഗോപാൽ തൊട്ടടുത്തുള്ള ഇടതു സ്ഥാനാർഥി എളമരം കരീമിനു വിഡിയോഗ്രഫറെ ചൂണ്ടിക്കാണിച്ചുകൊടുത്തതിനെ തുടർന്ന് അദ്ദേഹം എഴുന്നേറ്റുവന്ന് വിഡിയോഗ്രഫറെ ഗ്രീൻറൂമിലേക്ക് കൊണ്ടുപോവുകയായിരുന്നു.

Related Articles

Latest Articles