Saturday, October 17, 2026

എഐസിസി ജീവനക്കാരന്റെ വീട്ടില്‍ ആദായനികുതി റെയ്ഡ്

കൊച്ചി: എഐസിസി ജീവനക്കാരന്റെ കൊച്ചിയിലെ വീട്ടില്‍ ആദായനികുതി റെയ്ഡ്. ഡല്‍ഹിയിലെ കോണ്‍ഗ്രസ് ആസ്ഥാനത്ത് കാഷ്യറായ മാത്യു വര്‍ഗീസിന്റെ വീട്ടിലാണു റെയ്ഡ്.

ഡല്‍ഹിയില്‍നിന്നുള്ള ആദായനികുതി സംഘമാണു റെയ്ഡിനു നേതൃത്വം നല്‍കുന്നത്. ഇന്നു പുലര്‍ച്ചെയാണു റെയ്ഡ് തുടങ്ങിയത്.

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരായ അന്വേഷണത്തിന്റെ ഭാഗമായാണു റെയ്ഡ് എന്നാണു വിവരം. കോണ്‍ഗ്രസ് പാര്‍ട്ടി ഫണ്ടിലേക്കു കള്ളപ്പണം വന്നിട്ടുണ്ടോ എന്നും ആദായനികുതി സംഘം അന്വേഷിക്കുന്നു.

എഐസിസിയുടെ പ്രധാന സാന്പത്തിക ഇടപാടുകളുടെ മേല്‍നോട്ടം വഹിക്കുന്നത് മാത്യുവാണ്. 50 വര്‍ഷത്തിലധികമായി ഡല്‍ഹിയിലാണ് ഇദ്ദേഹം താമസിക്കുന്നത്.

Related Articles

Latest Articles