Sunday, September 20, 2026

സൗബിൻ ഷാഹിറിന് തിരിച്ചടി!!’മഞ്ഞുമ്മൽ ബോയ്സ്’ സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസ് റദ്ദാക്കണമെന്ന ആവശ്യം തള്ളി ഹൈക്കോടതി

കൊച്ചി: മഞ്ഞുമ്മല്‍ ബോയ്‌സ് സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസ് റദ്ദാക്കണമെന്ന നിര്‍മ്മാതാക്കളുടെ ആവശ്യം ഹൈക്കോടതി തള്ളി. ഷോണ്‍ ആന്റണി, ബാബു ഷാഹിര്‍, നടൻ സൗബിന്‍ ഷാഹിര്‍ എന്നിവരുടെ ഹര്‍ജിയാണ് തള്ളിയത്. കേസില്‍ പോലീസിന് അന്വേഷണം തുടരാമെന്നും ഹൈക്കോടതി വ്യക്തമാക്കി.കേസ് റദ്ദാക്കണമെന്ന ഹർജി നിലനിൽക്കുന്ന പശ്ചാത്തലത്തിലായിരുന്നു പ്രതികൾക്ക് ഇടക്കാല ജാമ്യം ലഭിച്ചിരുന്നത്.

സിറാജ് വലിയതുറയായിരുന്നു പരാതിക്കാരന്‍. ഏഴ് കോടി രൂപ ഈ സിനിമയുമായി ബന്ധപ്പെട്ട് താന്‍ ചിലവാക്കിയിരുന്നു. എന്നാല്‍ ലാഭ വിഹിതം തനിക്ക് നല്‍കിയില്ല. തന്നെ പറഞ്ഞ് കബളിപ്പിച്ചു, തുടങ്ങിയ ആരോപണങ്ങള്‍ ഉന്നയിച്ചായിരുന്നു പരാതി. പരാതിയുടെ അടിസ്ഥാനത്തില്‍ സൗബിന്‍ ഉള്‍പ്പടെയുള്ളവരെ പ്രതിചേര്‍ത്ത് പോലീസ് കേസെടുക്കുകയും റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് ഇഡിയും അന്വേഷണം ആരംഭിച്ചത്. കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട വിഷയമാണ് ഇഡി പരിഗണിച്ചത്.. എന്നാൽ, സിറാജ് സിനിമയ്ക്ക് വേണ്ടി നൽകേണ്ടിയിരുന്ന പണം കൃത്യസമയത്ത് നൽകാതിരിക്കുകയും പണം ലഭിക്കാത്തതിനാൽ ഷൂട്ട്‌ ഷെഡ്യൂളുകൾ മുടങ്ങുകയും, ഷൂട്ടിംഗ് നീണ്ടു പോകുകയും ചെയ്‌തെന്നും നിർമാതാക്കളും വാദിച്ചിരുന്നു.

Related Articles

Latest Articles