Tuesday, January 13, 2026

പി ചിദംബരത്തിൻ്റെ ജാമ്യഹർജിയിൽ ഇന്നും വാദം തുടരും

ദില്ലി: ഐ എൻ എക്സ് മീഡിയ എൻഫോഴ്സ്മെന്‍റ് കേസിൽ മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവുമായ പി ചിദംബരത്തിന്‍റെ ജാമ്യ ഹര്‍ജിയിൽ സുപ്രീംകോടതി ഇന്നും വാദം കേൾക്കും. ഇന്നലെ ചിദംബരത്തിന്‍റെ വാദം പൂര്‍ത്തിയായിരുന്നു. ഇന്ന് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ വാദമാകും കോടതി കേൾക്കുക.

കേസിൽ വിധി പറയുന്നത് മറ്റൊരു ദിവസത്തേക്ക് മാറ്റിവെക്കാനാണ് സാധ്യത. സിബിഐ ഇ ഡി കേസുകളിലായി ഇന്നേക്ക് 100 ദിവസമാണ് ചിദംബരം തടവിൽ കഴിയുന്നത്. ചിദംബരത്തിന്‍റെ ജുഡീഷ്യൽ കസ്റ്റഡി ഡിസംബര്‍ 11 വരെ ഇന്നലെ ദില്ലി പ്രത്യേക കോടതി നീട്ടിയിരുന്നു.

Related Articles

Latest Articles