Tuesday, November 17, 2026

അമേരിക്കയുമായുള്ള രണ്ടാം ഘട്ട സമാധാന ചർച്ചകളിൽ നിന്ന് ഇറാൻ പിന്മാറി; ഇസ്‌ലാമാബാദ് ചർച്ചകൾ അനിശ്ചിതത്വത്തിൽ

​ടെഹ്‌റാൻ: പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ ലഘൂകരിക്കുന്നതിനായി പാകിസ്ഥാനിൽ നടക്കാനിരുന്ന രണ്ടാം വട്ട സമാധാന ചർച്ചകളിൽ നിന്ന് ഇറാൻ പിന്മാറി. അമേരിക്കയുടെ ഇരട്ടത്താപ്പിൽ പ്രതിഷേധിച്ചാണ് ഇസ്‌ലാമാബാദിലെ ചർച്ചകളിൽ പങ്കെടുക്കില്ലെന്ന് ഇറാൻ ഔദ്യോഗിക വാർത്താ ഏജൻസി അറിയിച്ചത്. ഇതോടെ മേഖലയിലെ സമാധാനശ്രമങ്ങൾ വീണ്ടും അനിശ്ചിതത്വത്തിലായി.

​ചർച്ചയിൽ നിന്ന് പിന്തിരിയാനുള്ള പ്രധാന കാരണങ്ങൾ ഇറാൻ വ്യക്തമാക്കിയിട്ടുണ്ട്:
ഹോർമുസ് കടലിടുക്കിൽ യുഎസ് തുടരുന്ന നാവിക ഉപരോധം നിലവിലെ വെടിനിർത്തൽ കരാറിന്റെ ലംഘനമാണെന്ന് ഇറാൻ ആരോപിക്കുന്നു.അമേരിക്കയുടെ അതിരുകവിഞ്ഞ ആവശ്യങ്ങളും യാഥാർത്ഥ്യബോധമില്ലാത്ത പ്രതീക്ഷകളും ചർച്ചകളെ അർത്ഥശൂന്യമാക്കുന്നുവെന്നാണ് ഇറാന്റെ പക്ഷം.ഒമാൻ കടലിടുക്കിൽ വച്ച് ഇറാന്റെ ‘ടൗസ്ക’ എന്ന കൂറ്റൻ കപ്പൽ യുഎസ് സൈന്യം വെടിവെച്ച് പിടിച്ചെടുത്തത് സ്ഥിതിഗതികൾ വഷളാക്കി.​യുഎസ് ഉപരോധം ലംഘിക്കാൻ ശ്രമിച്ചുവെന്ന് ആരോപിച്ചാണ് ‘ടൗസ്ക’ കപ്പൽ യുഎസ്എസ് സ്പ്രുവാൻസ് തടഞ്ഞത്.

കപ്പൽ നിർത്താൻ തയ്യാറാകാത്തതിനെത്തുടർന്ന് എൻജിൻ റൂമിലേക്ക് വെടിയുതിർത്താണ് യുഎസ് സൈന്യം ഇത് കസ്റ്റഡിയിലെടുത്തതെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ട്രൂത്ത് സോഷ്യലിലൂടെ സ്ഥിരീകരിച്ചു.​അതേസമയം, അമേരിക്ക മുന്നോട്ടുവെക്കുന്ന കരാർ അംഗീകരിച്ചില്ലെങ്കിൽ കടുത്ത പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി. കരാറിൽ എത്തിയില്ലെങ്കിൽ ഇറാന്റെ ഊർജ്ജനിലയങ്ങളും പാലങ്ങളും ഉൾപ്പെടെയുള്ള സുപ്രധാന അടിസ്ഥാന സൗകര്യങ്ങൾ തകർക്കുമെന്നാണ് ട്രംപിന്റെ ഭീഷണി. അമേരിക്കയുടെ ഈ കർക്കശ നിലപാടും നിരന്തരമായ മാറ്റങ്ങളുമാണ് ചർച്ചകളുടെ അന്തരീക്ഷം തകർത്തതെന്ന് അന്താരാഷ്ട്ര നിരീക്ഷകർ വിലയിരുത്തുന്നു.

Related Articles

Latest Articles