Tuesday, November 10, 2026

കേരളം റോഹിങ്ക്യൻ മുസ്ലീങ്ങളുടെ താവളമാകുന്നു: മനുഷ്യക്കടത്ത് മാഫിയകളും സജീവം

മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും പൗരത്വ ഭേദഗതി നിയമം മൂലം ബംഗ്ലാദേശില്‍ നിന്നുമുള്ള റോഹിങ്ക്യന്‍ മുസ്ലീങ്ങള്‍ കൂട്ടത്തോടെ കേരളത്തിലേക്ക് ചേക്കേറുന്നതായി റിപ്പോര്‍ട്ട്. കേരളത്തില്‍ അന്യ സംസ്ഥാനങ്ങളില്‍ നിന്നുള്ള തൊഴിലാളികള്‍ ധാരാളമുള്ളത് ഒളിച്ചു കഴിയാന്‍ എളുപ്പത്തില്‍ സാധിക്കുമെന്നതും നിരവധി രോഹിങ്ക്യകള്‍ തൊഴില്‍ ചെയ്ത് ജിവിക്കുന്നതും ഇവര്‍ക്ക് അനുകൂല സാഹചര്യം ഉണ്ടാക്കുന്നു. ഹൈദരാബാദില്‍ നിന്ന് വ്യാജരേഖകള്‍ സംഘടിപ്പിച്ച ശേഷം കേരളത്തിലേക്ക് എത്തുന്നതായാണ് വിവരങ്ങൾ.

ബംഗ്ലാദേശ്, മ്യാന്മര്‍ എന്നിവിടങ്ങളിലെ റോഹിങ്ക്യകള്‍ കൂടുതലായി എത്തുന്നത് കൊച്ചിയിലേക്കാണ്. കൊച്ചിയില്‍ എത്തിയശേഷം അവിടുന്ന് ആസ്‌ട്രേലിയ, കാനഡ, സെര്‍ബിയ തുടങ്ങിയ വിദേശ രാജ്യങ്ങളിലേക്ക് കടക്കാനാണ് ഇവര്‍ ശ്രമിക്കുന്നത്. കൊച്ചിയില്‍ എത്തുന്ന ഇവര്‍ എല്ലാവിധ ഇന്ത്യന്‍ രേഖകളേടും കൂടിയാണ് പുറത്തേക്ക് കടക്കുന്നത്. മനുഷ്യക്കടത്ത് ശൃംഖല കൊച്ചി കേന്ദ്രമാക്കുന്നുവെന്നും അവരാണ് ഇത്തരത്തില്‍ റോഹിങ്ക്യകളെ നിയമ വിരുദ്ധമായി പുറത്തേക്ക കടത്തുന്നതെന്നാണ് ഇന്റലിജന്‍സ് ബ്യൂറോയുടെ റിപ്പോര്‍ട്ട്.

2018 ല്‍ കൊച്ചിയില്‍ നിയമവിരുദ്ധമായി മനുഷ്യക്കത്തു നടത്തുന്നതായി കേരള പോലീസ് കണ്ടെത്തിയിരുന്നു. ഇതുസംബന്ധിച്ച് അന്വേഷണം നടന്നുവരുന്നതിനിടെയാണ് കൊച്ചിയില്‍ നിന്നും വീണ്ടും മനുഷ്യക്കടത്തിൻ്റെ റിപ്പോര്‍ട്ട് പുറത്തു വരുന്നത്. .കൊച്ചിയില്‍ എത്തിപ്പെടുന്ന ഇവര്‍ക്ക് സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റുകള്‍ മുതല്‍ ഇന്ത്യന്‍ പാസ്‌പോര്‍ട്ടും ലഭിക്കുന്നതായും റിപ്പോര്‍ട്ടുണ്ട്. കേരള പോലീസ് മനുഷ്യക്കടത്ത് സംഘത്തലെ സുമിത് ബാരുവയെ ഹൈദരാബാദില്‍ നിന്ന് പിടിച്ചിരുന്നു. കഴിഞ്ഞ ആറുമാസത്തിനിടെ ഇത്തരത്തില്‍ നിരവധി ആളുകളാണ് പിടിയിലായിരിക്കുന്നത്.

Related Articles

Latest Articles