Thursday, October 1, 2026

24മണിക്കൂറിനുള്ളിൽ റേഷൻ കാർഡ്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് റേ​ഷ​ന്‍ കാ​ര്‍​ഡ് ഇ​ല്ലാ​ത്ത​വ​ര്‍​ക്ക്, അ​പേ​ക്ഷ ന​ല്‍​കി 24 മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ റേ​ഷ​ന്‍ കാ​ര്‍​ഡ് ല​ഭ്യ​മാ​ക്ക​ണ​മെ​ന്ന് സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വ്. കോ​വി​ഡ്​-19​ ന്റെ ഭാ​ഗ​​മാ​യി വി​ത​ര​ണം ചെ​യ്​​ത കേ​ന്ദ്ര-​സം​സ്ഥാ​ന സ​ര്‍​ക്കാ​റു​ക​ളു​ടെ ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ള്‍ ല​ഭ്യ​മാ​കാ​ത്ത​ത്​ ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട​തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ അ​ര്‍​ഹ​രാ​യ കു​ടും​ബ​ങ്ങ​ള്‍​ക്ക്​ അ​പേ​ക്ഷി​ച്ചാ​ല്‍ 24 മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ റേ​ഷ​ന്‍ കാ​ര്‍​ഡു​ക​ള്‍ വി​ത​ര​ണം ചെ​യ്യാ​ന്‍ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്ന്​ ഭ​ക്ഷ്യ​വ​കു​പ്പ്​ അ​റി​യി​ച്ചു.

അ​പേ​ക്ഷ​യ്ക്കൊ​പ്പം ഹാ​ജ​രാ​ക്കു​ന്ന രേ​ഖ​ക​ളു​ടെ ആ​ധി​കാ​രി​ക​ത പ​രി​ശോ​ധി​ക്കാ​ന്‍, നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ല്‍ ബു​ദ്ധി​മു​ട്ടു​ണ്ടെ​ങ്കി​ല്‍ താ​ല്‍​ക്കാ​ലി​ക റേ​ഷ​ന്‍​കാ​ര്‍​ഡ് അ​നു​വ​ദി​ക്ക​ണ​മെ​ന്നും ഉ​ത്ത​ര​വി​ല്‍ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

Related Articles

Latest Articles