Friday, October 9, 2026

അറബിക്കടലില്‍ ന്യൂനമര്‍ദ്ദം കനക്കുന്നു , മഴയും കാറ്റും ശക്തമാകും;ഉള്‍കിടിലത്തോടെ കേരള തീരം

തിരുവനന്തപുരം : സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത. തെക്കുകിഴക്കന്‍ അറബിക്കടലില്‍ രണ്ടാമത്തെ ന്യൂനമര്‍ദ്ദം രൂപപ്പെട്ടതായി കാലാവസ്ഥാ വിഭാഗത്തിന്റെ മുന്നറിയിപ്പ്. അടുത്ത 24 മണിക്കൂറില്‍ കൂടുതല്‍ ശക്തി പ്രാപിച്ചു തീവ്ര ന്യൂനമര്‍ദ്ദമായേക്കാം. പിന്നീടുള്ള 24 മണിക്കൂറില്‍ ചുഴലിക്കാറ്റുമാകുമെന്ന് പ്രതീക്ഷിക്കുന്നതായും കാലാവസ്ഥ വിഭാഗം അറിയിച്ചു. ശക്തമായ കാറ്റിനും കടലാക്രമണത്തിനുമുള്ള സാധ്യത മുന്നില്‍ക്കണ്ട് മുന്നൊരുക്കങ്ങള്‍ നടത്താനും നിര്‍ദേശമുണ്ട്. ഇനിയൊരറിയിപ്പുണ്ടാകുന്നതു വരെ കേരള തീരത്തുനിന്നു കടലില്‍ പോകുന്നതും നിരോധിച്ചു.

Related Articles

Latest Articles