Monday, January 12, 2026

ദേശീയ സേവാഭാരതി സംഘടിപ്പിക്കുന്ന ആയുഷ്മാൻ ഭാരത് മെഗാ മെഡിക്കൽ ക്യാമ്പ് ഒക്ടോബർ 4ന് കണ്ണൂരിൽ

കണ്ണൂർ: ദേശീയ സേവാഭാരതി കണ്ണൂർ സംഘടിപ്പിക്കുന്ന ആയുഷ്മാൻ ഭാരത് മെഗാ മെഡിക്കൽ ക്യാമ്പിന് ഒക്ടോബർ 4 ഞായറാഴ്ച്ച രാവിലെ 10 മണിക്ക് തുടക്കമാകും. കണ്ണൂർ GVHS മുനിസിപ്പൽ ഹൈ സ്ക്കൂളിൽ വെച്ചു നടക്കുന്ന ക്യാമ്പിൽ പരിശോധന നടത്തിയ ശേഷം പൂർണ്ണമായും സൗജന്യമായി കേന്ദ്ര ഗവ: പദ്ധതിയായ ആയുഷ്മാൻ ഭാരതിൽ ഉൾപ്പെടുത്തി സർജറി നടത്തിക്കൊടുക്കുന്നതായിരിക്കും.

.ബൈപാസ് സർജറി, ഹൃദയംമാറ്റി വെക്കൽ, ഡയാലിസിസ്, കിഡ്നി മാറ്റിവെക്കൽ, മുട്ട് മാറ്റിവെക്കൽ, കീ ഹോൾ സർജറി തുടങ്ങിയ ചികിത്സകൾ സൗജന്യമായി ക്യാമ്പിന്റെ ഭാഗമായി ചെയ്തു കൊടുക്കുന്നതായിരിക്കും.


ക്യാമ്പിൽ പങ്കെടുക്കുന്ന രോഗികൾ മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്. രജിസ്റ്ററേഷനായി വിളിക്കേണ്ട നമ്പർ: 9744339713, 9946488365, 9447483668, 8138992455.
ഈ സൗകര്യം ലഭ്യമാകുക റേഷൻ കാർഡിലെ അവസാന പേജിൽ RSBY, PMJY, KASP, CHIS എന്നീ സീലുകൾ ലഭിച്ചിട്ടുള്ള കുടുംബങ്ങൾക്കാണ്.

Related Articles

Latest Articles