Thursday, September 24, 2026

ശിവശങ്കർ ഇഡിക്ക്‌ മുന്നിൽ ഹാജരായി; ഈ മാസം 23 വരെ അറസ്റ്റ് തടഞ്ഞ് കോടതി

കൊച്ചി: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിന്‍റെ അറസ്റ്റ് ഈമാസം 23 വരെ തടഞ്ഞ് ഹൈക്കോടതി. ശിവശങ്കർ നൽകിയ മുൻകൂർ ജാമ്യ ഹർജിയിലാണ് ഇടക്കാല ഉത്തരവ്. കോടതി അറസ്റ്റ് തടഞ്ഞതിന് തൊട്ട് പിറകെ ചോദ്യം ചെയ്യലിനായി എം ശിവശങ്കർ എൻഫോഴസ്മെന്ർറിന് മുന്നിൽ ഹാജരായി.

ഇതിനിടെ സ്വർണ്ണക്കടത്ത് കേസിൽ സ്വപ്ന സുരേഷും, സരിതും എൻഐഎ കോടതിയിൽ നൽകിയ ജാമ്യ ഹർജി പിൻവലിച്ചു. 2016 മുതലുള്ള വിദേശ യാത്രയുടെ രേഖകളുമായി ഹാജരാകാൻ എൻഫോഴ്സമെന്‍റ് നോട്ടീസ് നൽകിയതിന് പിറകെയാണ് എം. ശിവശങ്കർ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യ ഹ‍ർജി നൽകിയത്.

100 ദിവസത്തിലേറെയായി അന്വേഷണവുമായി സഹകരിക്കുകയാണെന്നും വീണ്ടും ഹജരായാൽ അറസ്റ്റ് ചെയ്യാൻ അനുവദിക്കരുതെന്നും ശിവശങ്കറിന്‍റെ അഭിഭാഷകൻ കോടതിയെ അറയിച്ചു. എന്നാൽ നിലവിൽ ശിവശങ്കറിനെ അറസ്റ്റ് ചെയ്യാൻ ഉദ്ദേശിക്കുന്നില്ലെന്നും അന്വേഷണം തുടരുകയാണെന്നും ഇഡിയ്ക്ക് വേണടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ എസ്.വി രാജു കോടതിയെ അറയിച്ചു.

Related Articles

Latest Articles