Monday, January 12, 2026

വേറിട്ട ലുക്കുമായി ഇന്ദ്രന്‍സ്; ‘വേലുക്കാക്ക’ ചിത്രീകരണം ആരംഭിച്ചു

പാലക്കാട്: ആവര്‍ത്തിച്ചിരുന്ന കോമഡി വേഷങ്ങളില്‍ നിന്നും മാറി അഭിനയസാധ്യതകളുള്ള കഥാപാത്രങ്ങളിലേക്ക് ഇന്ദ്രൻസ് ചേക്കേറിയിട്ട് കുറച്ചുനാളായി. ഒന്നിനൊന്നു വേറിട്ട കഥാപാത്രങ്ങളാണ് ഇന്ദ്രൻസ് ഇപ്പോള്‍ ചെയ്യുന്നത്. ഇതാ പുതിയ ഒരു വേറിട്ട കഥാപാത്രവുമായി എത്തിയിരിക്കുകയാണ് ഇപ്പോള്‍ താരം. വേലുക്കാക്കയാണ് ഇന്ദ്രൻസ് ചെയ്യുന്ന പുതിയ സിനിമ. ഇന്ദ്രൻസ് തന്നെയാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായി എത്തുന്നത്. വേറിട്ട ഭാവങ്ങളുള്ള ചിത്രത്തിന്റെ ഫസ്റ്റ് ലുക്കും പുറത്തുവന്നിട്ടുണ്ട്.

നവാഗതനായ അശോക് ആര്‍ കലീത്തയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അശോക് തന്നെയാണ് ചിത്രത്തിന്റെ കഥയെഴുതിയിരിക്കുന്നതും. സത്യൻ എം എ ആണ് തിരക്കഥ എഴുതുന്നത്. വാര്‍ദ്ധക്യത്തില്‍ മാതാപിതാക്കളെ ഒറ്റപ്പെടുത്തുന്ന മക്കള്‍ക്ക് നേരെയുള്ള ചോദ്യങ്ങളാണ് ചിത്രം പറയുന്നത്. ചിത്രത്തിന്‍റെ ചിത്രീകരണം പാലക്കാട് ആരംഭിച്ചു.

Related Articles

Latest Articles