Friday, December 26, 2025

ആവേശഭരിതമായി “SG 250″ന്റെ ടൈറ്റില്‍ ലോഞ്ച്: സുരേഷ് ഗോപിയുടെ ഇരുന്നൂറ്റിയമ്പതാം സിനിമ; മലയാള സിനിമയില്‍ ഇന്നോളം കണ്ടിട്ടില്ലാത്ത വിധം, വീഡിയോ കാണാം..

കൊച്ചി: കുറുവച്ചൻ പ്രമേയമായുള്ള സിനിമകള്‍ അടുത്തിടെ വലിയ ചര്‍ച്ചയായിരുന്നു. കടുവ എന്ന പേരില്‍ പൃഥ്വിരാജിന്റെ സിനിമയും കടുവാക്കുന്നേല്‍ കുറുവച്ചൻ എന്ന പേരില്‍ സുരേഷ് ഗോപി നായകനായുമാണ് സിനിമ പ്രഖ്യാപിച്ചത് എന്നാൽ അത് വിവാദവുമായി.

ഒരേ പ്രമേയമായ സിനിമകള്‍ കോടതി കയറി. ആരാണ് കുറുവച്ചനാകേണ്ടത് എന്ന കാര്യത്തില്‍ തര്‍ക്കവുമായി. ഇപ്പോള്‍ സുരേഷ് ഗോപിയുടെ ഇരുന്നൂറ്റിയമ്പതാം സിനിമ മലയാള സിനിമയില്‍ ഇന്നോളം കണ്ടിട്ടില്ലാത്ത വിധം എന്ന് പറയാവുന്ന തരത്തില്‍ പ്രഖ്യാപിച്ചിരിക്കുകയാണ്.

മോഹൻലാല്‍, മമ്മൂട്ടി, ജയറാം, ഫഹദ് എന്നു തുടങ്ങി മലയാളത്തിലെ ഒട്ടുമിക്ക അഭിനേതാക്കളും സംവിധായകരുമൊക്കെ ചേര്‍ന്നാണ് സുരേഷ് ഗോപി ചിത്രത്തിന്റെ ടൈറ്റില്‍ ലോഞ്ച് ചെയ്‍തത്. നേരത്തെ തീരുമാനിച്ചിരുന്നത് അനുസരിച്ചുള്ള താരങ്ങളും സാങ്കേതിക പ്രവര്‍ത്തകരും തിരക്കഥയും തന്നെയായിരിക്കും പുതിയ ചിത്രത്തിനെന്നും സുരേഷ് ഗോപി അറിയിച്ചിരുന്നു.

എന്തായാലും ഒറ്റക്കൊമ്പൻ എന്ന് പേരിട്ട സിനിമയുടെ പ്രഖ്യാപനത്തോടെ ആരാധകര്‍ ആവേശത്തിലായിരിക്കുകയാണ്. ഇനി വിവാദം ഏതുവഴിക്കെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. സുരേഷ് ഗോപിയുടെ കഴിഞ്ഞ ജന്മദിനത്തിലായിരുന്നു ചിത്രത്തിന്റെ മോഷൻ പോസ്റ്റര്‍ പുറത്തുവിട്ടിരുന്നത്.

Related Articles

Latest Articles