Saturday, October 10, 2026

ബിഡിജെഎസ് പിളർന്നു, പുതിയ വിഭാഗം യുഡിഎഫിൽ??

തുഷാര്‍ വെള്ളാപ്പള്ളി ദേശീയ പ്രസിഡന്റ് ആയിരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടി ഭാരതീയ ധർമ്മ ജനസേന(ബിഡിജെഎസ്) പിളർന്നു.

 വിമത നേതാക്കളുടെ നേതൃത്വത്തിൽ ബിജെഎസ് എന്ന പാർട്ടിയാണ് രൂപീകരിച്ചിരിക്കുന്നത്. യുഡിഎഫിനൊപ്പം ചേർന്ന് പ്രവർത്തിക്കുമെന്നാണ് വിമത നേതാക്കൾ വ്യക്തമാക്കിയിരിക്കുന്നത്. കൊച്ചിയിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് നേതാക്കൾ പുതിയ പാർട്ടി പ്രഖ്യാപിച്ചിരിക്കുന്നത്.

ബിഡിജെഎസിന്‍റെ മൂന്ന് സംസ്ഥാന ജനറൽ സെക്രട്ടറിമാരുടെ നേതൃത്വത്തിലാണ് പുതിയ പാർട്ടി രൂപീകരിച്ചിരിക്കുന്നത്.എൻ കെ നീലകണ്ഠൻ, കെ കെ ബിനു, ഗോപകുമാർ എന്നിവരുടെ നേതൃത്വത്തിലാണ് പുതിയ പാർട്ടി. തുഷാർ വെള്ളാപ്പള്ളിയുടെ വിശ്വസ്തനെന്നറിയപ്പെട്ടിരുന്ന നേതാവാണ് ഗോപകുമാർ.

പുതിയ വിഭാ​ഗം യുഡിഎഫിന്റെ ഭാ​ഗമാകുന്നതിന്റെ മുന്നോടിയായി . യുഡിഎഫ് നേതാക്കളുമായി ബിഡിജെഎസ് വിടുന്നവര്‍ മലപ്പുറത്ത് വച്ച് ചര്‍ച്ച നടത്തി.

Related Articles

Latest Articles