ലക്നൗ: വിവാഹം ചെയ്യാൻ മതംമാറാൻ നിർബന്ധിക്കുന്നതായി യുവതിയുടെ പരാതി. ഉത്തർപ്രദേശില്‍ 30 കാരിയുടെ ജീവിത പങ്കാളിയെ മതംമാറ്റ നിരോധന നിയമപ്രകാരം പൊലീസ് അറസ്റ്റ് ചെയ്തു. ഗ്രേറ്റർ നോയിഡയിലാണ് സംഭവം. ബലാത്സംഗം, മതംമാറ്റാൻ ശ്രമിച്ചു എന്നീ കേസുകൾ പ്രകാരമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. വിവാഹം കഴിക്കണമെങ്കിൽ മതംമാറണമെന്നാണ് ഇയാൾ ആവശ്യപ്പെട്ടതെന്ന് പരാതിയിൽ പറയുന്നു.
ബിസ്റാക്ക് പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതി പ്രകാരം പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. മൊറാദാബാദ് സ്വദേശിയായ 33കാരന് മുർതാസ എന്ന മൃതുഞ്ജയ് ആണ് അറസ്റ്റിലായത്. പ്രതിയും യുവതിയും ലിവ് ഇൻ റിലേഷനിൽ ജീവിച്ചു വരികയായിരുന്നു. വിവാഹം കഴിക്കണമെന്ന് യുവതി ആവശ്യപ്പെട്ട് തുടങ്ങിയതോടെ ഇയാൾ യുവതിയെ മതംമാറാൻ നിർബന്ധിച്ച് തുടങ്ങി. ഇതോടെയാണ് യുവതി പൊലീസിനെ സമീപിച്ചത്.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

