പത്തനംതിട്ട: പത്തനംതിട്ടയിൽ യുവാവിന്‍റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. ചെങ്ങന്നൂര്‍ പാണ്ടനാട് സ്വദേശി ജോര്‍ജിയുടെ (23) മൃതദേഹമാണ് കണ്ടെത്തിയത്. തിരുവല്ല കല്ലൂപ്പാറ പരിയാരം ഭാഗത്ത് ആള്‍ത്താമസമില്ലാത്ത വീടിന്‍റെ പിന്നിലായിരുന്നു മൃതദേഹം. ജോര്‍ജി ഉപയോഗിച്ച കാര്‍ വീടിന് പുറത്ത് പാര്‍ക്ക് ചെയ്‌ത നിലയിലാണ്. ഇത് പോലീസ് കണ്ടെത്തിയിട്ടുണ്ട്.
ജൂലൈ എട്ടിന് രാവിലെ മുതലാണ് ജോര്‍ജിയെ കാണാതാവുന്നത്. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. മൃതദേഹം ഇന്‍ക്വസ്റ്റിന് ശേഷം മോര്‍ച്ചറിയിലേക്ക് മാറ്റി.സംഭവത്തിനു പിന്നിൽ എന്തെങ്കിലും ദുരൂഹതയുണ്ടോ, അതോ കൊലപാതകമാണോ എന്നതുൾപ്പെടെ പോലീസ് അന്വേഷിക്കുന്നുണ്ട്.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

