Tuesday, September 29, 2026

പ്രസംഗം വായിച്ച് പണിവാങ്ങി പിണറായി….വീണ്ടും സതീശനും പിണറായിയും അടിയോടടി | Pinarayi Vijayan

പീഡന പരാതി ഒതുക്കിതീര്‍ക്കാന്‍ ശ്രമിച്ചുവെന്ന് ആരോപണം നേരിടുന്ന മന്ത്രി എ.കെ ശശീന്ദ്രനെ പുറത്താക്കാന്‍ തയ്യാറാകാത്ത മുഖ്യമന്ത്രിയുടെ ഈ തീരുമാനം കേരളത്തിലെ സ്ത്രീകളോടുള്ള അനീതിയാണ്. സംസ്ഥാന സര്‍ക്കാര്‍ ഗാര്‍ഹിക പീഡന പരാതികളില്‍ അടക്കം കര്‍ശന നിലപാട് സ്വീകരിക്കാന്‍ നിര്‍ദ്ദേശം കൊടുത്ത വേളയിലാണ് പീഡന പരാതി ഒതുക്കാന്‍ മന്ത്രി ശശീന്ദ്രന്‍ ഇടപെട്ടത്. അതുപോലെ സ്ത്രീസുരക്ഷയെ കുറിച്ച് ഘോരം ഘോരം പ്രസംഗിച്ച പിണറായിയാണ് ഇതിന്റെ കൂട്ടും.

കുണ്ടറ പീഡനക്കേസ് ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിച്ച സംഭവത്തില്‍ മന്ത്രി എ.കെ. ശശീന്ദ്രന് മുഖ്യമന്ത്രിയുടെ ക്ലീന്‍ ചിറ്റ് നൽകിയതോടെ ഇനി പിണറായി എന്തൊക്കെ പറഞ്ഞാലും സ്ത്രീകൾ എവിടെ സുരക്ഷിതരാവില്ല. മന്ത്രി നല്‍കിയ വിശദീകരണത്തില്‍ മുഖ്യമന്ത്രി തൃപ്തന്‍. അതിനിടെ പ്രതിപക്ഷം വിഷയം ആളിക്കത്തിക്കുകയാണ്.

അതേസമയം പ്രതീക്ഷിച്ചതു പോലെ തന്നെ നിയമസഭയിൽ സംഭവിക്കുകയും ചെയിതു. എഴുതി തയ്യാറാക്കിയ പ്രസംഗം പതിവ് പോലെ മുഖ്യമന്ത്രി പിണറായി വിജയൻ വായിച്ചു കേൾപ്പിക്കുകയും ചെയിതു. വീണ്ടും മന്ത്രി എകെ ശശീന്ദ്രന് ക്രീൻ ചിറ്റ്. ഇതോടെ പ്രതിപക്ഷം പ്രതിഷേധവുമായി എത്തി. ഇതാണോ സ്ത്രി പക്ഷം, ഇങ്ങനെയാണോ സ്ത്രീപക്ഷം, ഇതാണോ സർക്കാരിന്റെ സ്ത്രീ പക്ഷ ക്യാമ്പയിൻ… ശശീന്ദ്രനെ ന്യായികരിച്ച മുഖ്യമന്ത്രിയെ ചോദ്യങ്ങളുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നേരിട്ടു. പിന്നീട് ഒരു ഇറങ്ങി പോക്കും.

Related Articles

Latest Articles