Sunday, May 5, 2024
spot_img

അമേരിക്കയിൽ ‘കാൻഡിഡ ഓറിസ്’ പിടിമുറുക്കുന്നു: എത്തിയത് ചികിത്സിച്ചു ഭേദമാക്കാന്‍ കഴിയാത്ത മഹാവിപത്ത്

വാഷിംഗ്ടൺ: ചികിത്സയെ പ്രതിരോധിക്കാൻ കഴിവുള്ള മാരക ഫംഗസ് ബാധ കാന്‍ഡിഡ ഓറിസ് ഫംഗസ് അമേരിക്കയില്‍ സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. കോവിഡ് മഹാമാരിയ്ക്ക് ശേഷം കാന്‍ഡിഡ ഓറിസ് എന്ന ഫംഗസ് ലോകത്ത് പിടിമുറുക്കുമെന്ന് ആരോഗ്യ വിദഗ്ധര്‍ ജനുവരിയിൽ പ്രവിചിച്ചിരുന്നു. ഡാളസിലെ രണ്ട് ആശുപത്രികളിലും വാഷിംഗ്ടണ്‍ ഡിസിയിലെ ഒരു നഴ്സിംഗ് ഹോമിലും വ്യാഴാഴ്ച കേസുകൾ റിപ്പോർട്ട് ചെയ്തു.

അതേസമയം യീസ്റ്റിന്റെ ദോഷകരമായ രൂപമായ കാന്‍ഡിഡ ഓറിസ് അത്യന്തം അപകടകാരിയായ ഫംഗസാണ്. ഇത് രക്തപ്രവാഹ അണുബാധയ്ക്കും മരണത്തിനും കാരണമാകും. 2009 ലാണ് കാന്‍ഡിഡ ഓറിസ് ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത്. നിര്‍ജീവമായ പ്രതലങ്ങളില്‍ ദീര്‍ഘനേരം നീണ്ടുനില്‍ക്കാന്‍ കഴിയുമെന്നതാണ് ഇവയെ കൂടുതല്‍ അപകടകാരിയാക്കുന്നത്. രോഗപ്രതിരോധ ശേഷി കുറഞ്ഞവരില്‍ ഫംഗസ്ബാധ കൂടുതല്‍ സങ്കീര്‍ണമാകും.

ചികിത്സയ്ക്കിടെ ന്യൂയോര്‍ക്കിലെ മൂന്ന് രോഗികളില്‍ മരുന്നുകളോടുള്ള പ്രതിരോധം രൂപപ്പെട്ടുവെന്നത് സ്ഥിതി ഗുരുതരമാണ് എന്നതിന്റെ ഏറ്റവും വലിയ സൂചനയാണ്. 2019 ല്‍ നിന്ന് വ്യത്യസ്തമായി രോഗികളില്‍ നിന്ന് രോഗികളിലേക്ക് അണുബാധ വ്യാപിച്ചതായും സൂചനയുണ്ട്. രോഗ ലക്ഷണങ്ങളായി പറയുന്നത് വിട്ടുമാറാത്ത പനിയും വിറയലുമാണ്. അണുബാധ മാരകമാകുന്നത് ചർമ്മത്തെ ബാധിക്കുമ്പോഴാണ്. ആകെ 123 പേരിൽ രോഗബാധ കണ്ടെത്തിയതായാണ് വിവരം. ആന്റിഫംഗല്‍ മരുന്നുകള്‍ക്ക് ഇവയെ പ്രതിരോധിക്കാനാവില്ലെന്നതും സ്ഥിതി കൂടുതൽ ഗുരുതരമാക്കുന്നു.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles