Sunday, May 5, 2024
spot_img

വിവാഹം കഴിഞ്ഞിട്ട് വെറും മൂന്നുമാസം; ഭര്‍തൃഗൃഹത്തില്‍ നവവധു തൂങ്ങിമരിച്ച നിലയിൽ; കൊലപാതകമെന്ന് സംശയം

കൊല്ലം: ഭര്‍തൃഗൃഹത്തില്‍ നവവധു തൂങ്ങിമരിച്ച നിലയിൽ. കുണ്ടറ കരികുഴി സ്വദേശി ധന്യ (24) ആണ് മരിച്ചത്. മൂന്ന് മാസം മുമ്പാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. ശാസ്താംകോട്ട നെടിയംവിളയില്‍ രാജേഷ് ആണ് ധന്യയുടെ ഭർത്താവ്. ഇന്ന് രാവിലെ രാജേഷ് തന്നെയാണ് ധന്യയെ തുങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

ഇയാളെ ശാസ്താംകോട്ട പോലീസ് കസ്റ്റഡിയിൽ എടുത്തു ചോദ്യം ചെയ്ത് വരികയാണ്. നേരത്തെ ഒരു ജ്വല്ലറിയിലെ സെയിൽസ് റപ്രസന്ററ്റീവായിരുന്നു ദിവ്യ. എട്ട് വർഷത്തെ പ്രണയത്തിന് ഒടുവിലായിരുന്നു ഇരുവരുടേയും വിവാഹം. മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി ആശുപത്രിയിലേക്ക് മാറ്റി. ഭര്‍ത്താവായ രാജേഷുമായി ധന്യ വഴക്കിലായിരുന്നുവെന്നാണ് സൂചന. സംഭവത്തിൽ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൊലപാതകമാണോ എന്നതുൾപ്പെടെ പോലീസ് പരിശോധിച്ച് വരികയാണ്.

അതേസമയം ഇത്തരത്തിലുള്ള ആത്മഹത്യകൾ കേരളത്തിൽ സാധാരണമായി മാറിക്കൊണ്ടിരിക്കുകയാണ്. കൊല്ലത്തു തന്നെയുള്ള വിസ്മയയുടെ ആത്മഹത്യ കേരളത്തെ ഏറെ നടുക്കിയ ഒരു സംഭവമായിരുന്നു. അതിനുപിന്നാലെ നിരവധി പെൺകുട്ടികളാണ് ഇത്തരത്തിൽ ആത്മഹത്യ ചെയ്തത്. അതേസമയം കഴിഞ്ഞ അഞ്ചു വർഷത്തിനിടെ നമ്മുടെ കുടുംബങ്ങളിൽ 66 പെൺകുട്ടികളാണ് സ്ത്രീധനം കുറഞ്ഞു പോയതിന്റെയോ ഇല്ലാത്തതിന്റെയോ പേരിൽ പീഡനമേറ്റ് മരണപ്പെട്ടത്. നടൻ രാജൻ പി ദേവിന്റെ മകൻ പ്രതിയായ വെമ്പായത്തെ സ്ത്രീ പീഡന മരണം ഉൾപ്പെടെ നിരവധി കേസുകൾ ഇക്കൂട്ടത്തിലില്ല. പൊലീസ് കുറ്റപത്രം നൽകിയ കേസുകളുടെ എണ്ണം മാത്രമാണ് സ്റ്റേറ്റ് ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ പക്കലുള്ളത്. യഥാർത്ഥ കണക്ക് ഇതിൽക്കൂടും.

2016ലാണ് ഏറ്റവും കൂടുതൽ മരണങ്ങളുണ്ടായത്, 25 എണ്ണം. 2017-ൽ 12ഉം 18ൽ 17ഉം പേർ മരണപ്പെട്ടു. 2019ലും ഇരുപതിലും ആറു പേർക്കു വീതവും സ്ത്രീധനത്തിന്റെ പേരിൽ ജീവൻ നഷ്ടപ്പെട്ടു. ഈ വർഷത്തെ കേസുകളൊന്നും കണക്കിലില്ല. 2021 ജനുവരി മുതൽ ഏപ്രിൽ വരെയുള്ള നാലു മാസത്തിനുള്ളിൽ ഭർത്താവും ഭർതൃവീട്ടുകാരും പ്രതികളായ 1080 കേസുകളാണുള്ളത്. അഞ്ചു വർഷത്തിനുള്ളിലാകട്ടെ ഇത്തരത്തിലുള്ള 15,143 കേസുകളാണ് രജിസ്റ്റർ ചെയ്തത്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles