Tuesday, April 30, 2024
spot_img

ജന്മാഷ്ടമി ദിനത്തിൽ ആരാധകരെ ഞെട്ടിച്ച് പ്രഭാസും പൂജയും; പ്രണയ ചിത്രം രാധേ ശ്യാം പുതിയ പോസ്റ്റർ പുറത്ത്

ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ ആരാധകർക്ക് സർപ്രൈസ് ഒരുക്കി പ്രഭാസിന്‍റെ രാധേ ശ്യാം. ചിത്രത്തിന്‍റെ പുതിയ പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്തുവിട്ടിരിക്കുകയാണ്. പൂജാ ഹെഗ്ഡെയ്ക്കൊപ്പം പ്രഭാസും പോസ്റ്ററിലുണ്ട്. പിയാനോ വായിക്കുന്ന പൂജയെ നോക്കി നിൽക്കുകയാണ് പ്രഭാസ്. പൂജ ഹെഡ്​ഗെയുടെ ഡ്രസാണ് പോസ്റ്ററിനെ മനോഹരമാക്കുന്നത്. മയിൽപീലി കൊണ്ട് തീർത്ത നീല ഗൗണാണ് താരം ധരിച്ചിരിക്കുന്നത്. ജനുവരി 14 ന് തിയേറ്ററുകളിലെത്തുന്ന ചിത്രം രാധാകൃഷ്ണ കുമാറാണ് സംവിധാനം ചെയ്യുന്നത്.

ബഹുഭാഷ പ്രണയചിത്രമായ രാധേ ശ്യാമിന്‍റെ കഥ നടക്കുന്നത് 1970 കളിലെ യൂറോപ്പിന്‍റെ പശ്ചാത്തലത്തിലാണ്. ഇറ്റലി, ജോർജിയ, ഹൈദരാബാദ് എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം. യുവി ക്രിയേഷന്‍റെ ബാനറിൽ വംശിയും പ്രമോദും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.

ചിത്രത്തിൽ സച്ചിന്‍ ഖേദേക്കര്‍, ഭാഗ്യശ്രീ, പ്രിയദര്‍ശി, മുരളി ശര്‍മ, സാശാ ചേത്രി, കുനാല്‍ റോയ് കപൂര്‍ എന്നിവരും പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. തെലുങ്ക്, ഹിന്ദി, തമിഴ്, മലയാളം എന്നീ നാല് ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങുന്നത്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles