ഖുശി നഗർ: ഭീകരരെ വധിക്കാൻ സൈന്യത്തിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി തേടേണ്ടിവരുമോ എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഉത്തർപ്രദേശിലെ ഖുശി നഗറിൽ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യവെയാണ് മോദി ഈ ചോദ്യമുന്നയിച്ചത്. കശ്മീരിലെ ഷോപ്പിയാനിൽ ഇന്നും രണ്ട് ഭീകരരന്മാരെ സുരക്ഷാസേന വധിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് മോദിയുടെ പരാമർശം.
ബോംബുകളും ആയുധങ്ങളുമായി ഭീകരവാദികള്‍ സൈന്യത്തിന്റെ മുന്നില്‍ നില്ക്കുമ്പോൾ അവരെ വെടിവെക്കാന്‍ ജവാന്മാര് തിരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി വാങ്ങണമെന്നാണോ പറയുന്നത്? അക്രമികൾക്കെതിരെ സൈന്യം വെടിയുതിര്മ്പോൾ പ്രതിപക്ഷപാര്‍ട്ടികള്‍ എതിർക്കുന്നത് ആശ്ചര്യപ്പെടുത്തുന്നുണ്ട് എന്നും മോദി പറഞ്ഞു.

