Friday, October 9, 2026

സുഹൃത്തുക്കൾക്കൊപ്പം കളിക്കുന്നതിനിടെ ആൾമറയില്ലാത്ത കിണറ്റിലേക്ക് വീണു;പതിനാലുകാരന്
ദാരുണാന്ത്യം

കോട്ടയം :സുഹൃത്തുക്കൾക്കൊപ്പം കളിച്ചുകൊണ്ടിരിക്കെ കിണറ്റില്‍ വീണ് പതിനാലുകാരന്
ദാരുണാന്ത്യം.കാഞ്ഞിരപ്പള്ളി പാറത്തോട് പഴൂമല കൈപ്പന്‍പ്ലാക്കല്‍ ഷെനറ്റ്-പ്രിയങ്ക ദമ്പതികളുടെ മകന്‍ ആര്യനന്ദ് (14) ആണ് മരിച്ചത്.ശനിയാഴ്ച വൈകിട്ട് 3.45 നായിരുന്നു സംഭവം.

കൂട്ടുകാരുമൊത്ത് കളിക്കുന്നതിനിടെ സ്വകാര്യ വ്യക്തിയുടെ സംരക്ഷണ ഭിത്തി കെട്ടാത്ത കിണറ്റിലേക്ക് കുട്ടി വീഴുകയായിരുന്നു. തുടർന്ന് നാട്ടുകാര്‍ ചേര്‍ന്ന് കുട്ടിയെ കിണറ്റില്‍ നിന്ന് കരയ്ക്ക് കയറ്റിയങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തിടനാട് ഗവ. ഹൈസ്‌കൂളിലെ എട്ടാംക്ലാസ് വിദ്യാര്‍ഥിയാണ്.

Related Articles

Latest Articles