Monday, October 12, 2026

16 വയസ്സുകാരിയെ പീഡിപ്പിച്ചു;
73 വയസ്സുകാരന് വധശിക്ഷ നടപ്പിലാക്കി പെൺകുട്ടിയുടെ ബന്ധുക്കള്‍

ബെംഗളൂരു: 16 വയസ്സുകാരിയെ പീഡിപ്പിച്ച 73 വയസ്സുകാരനെ പെൺകുട്ടിയുടെ ബന്ധുക്കള്‍ തല്ലിക്കൊന്നു. തമിഴ്‌നാട് സ്വദേശിയായ നിർമാണ തൊഴിലാളിയെയാണ് ബെംഗളൂരുവിൽ പെൺകുട്ടിയുടെ ബന്ധുക്കൾ തല്ലിക്കൊന്നത് . കഴിഞ്ഞ നാല് വർഷമായി ഇയാൾ ബെംഗളൂരുവിൽ താമസിക്കുകയായിരുന്നു.
ഞായറാഴ്ച രാത്രി 9.30ന് ഉണങ്ങാനിട്ടിരുന്ന യൂണിഫോം എടുക്കാൻ പെൺകുട്ടി ടെറസിലേക്ക് പോയ സമയത്താണ് ഇയാൾ പെൺക്കുട്ടിയെ പീഡിപ്പിച്ചത്. ഇയാൾ പെൺകുട്ടിയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് ബന്ധുക്കളുടെ ആരോപണം. പെൺകുട്ടി വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്ന് മാതാപിതാക്കൾ നടത്തിയ തിരച്ചിലിൽ, ഇയാളുടെ വീട്ടിൽനിന്ന് കുട്ടിയെ കണ്ടെത്തി.

രോഷാകുലരായ വീട്ടുകാർ ഇയാളെ മർദിക്കുകയായിരുന്നു. ശേഷം പൊലീസിനെ വിവരം അറിയിച്ചു. പൊലീസെത്തി പരിശോധിച്ചപ്പോഴാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പെൺകുട്ടിയുടെ മൂന്ന് കുടുംബാംഗങ്ങളെ കൊലക്കുറ്റം ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തു.

Related Articles

Latest Articles