Sunday, September 20, 2026

പട്ടാപ്പകൽ അമേരിക്കയിലെ ആഡംബര സ്റ്റോറിൽ ഇരച്ചെത്തിയത് 50 അംഗ കൊള്ള സംഘം ! കവർന്നെടുത്തത് 84 ലക്ഷം രൂപയോളം വിലമതിക്കുന്ന വസ്തുക്കൾ; ദൃശ്യങ്ങൾ വൈറൽ

ലോസ് ഏയ്ഞ്ചൽസ് : അമേരിക്കയിലെ പ്രീമിയം ഡിപ്പാർട്മെന്റ് സ്റ്റോറായ നോർഡ്സ്ട്രമിന്റെ ലോസ്ഏഞ്ചൽസിലെ ഷോറൂമിൽ നിന്ന് 84 ലക്ഷം രൂപയോളം വിലമതിക്കുന്ന വസ്തുക്കൾ കവർച്ചാസംഘം കവർന്നെടുത്തു. മുഖംമൂടിയും കറുത്ത വസ്ത്രങ്ങളും ധരിച്ചെത്തിയ അൻപതോളം പേരടങ്ങുന്ന സംഘമാണ് കവർച്ച നടത്തിയത്. കവർച്ചയുടെ ദൃശ്യങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിച്ചതോടെയാണു ഇക്കാര്യം പുറംലോകമറിഞ്ഞത്.

ശനിയാഴ്ച വൈകിട്ട് നാലുമണിയോടെയായിരുന്നു സംഭവം. ലോസ്ഏഞ്ചൽസിലെ ടോപാങ്ക മാളിൽ പ്രവർത്തിച്ചു വരുന്ന ഷോറൂമാണ് കവർച്ചയ്ക്കിരയായത്. സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കു നേരെ ബിയർ സ്പ്രേ പ്രയോഗിച്ചു കൊണ്ടാണ് അക്രമികൾ ഷോ റൂമിനുള്ളിലേക്ക് ഇരച്ചു കയറി വിലകൂടിയ വസ്ത്രങ്ങളും ബാഗുകളും മോഷ്ടിച്ചത്. സ്ഥലത്തെത്തിയ കവര്‍ച്ചാ സംഘം പലസാധനങ്ങളും തകർക്കുകയും വിലപിടിപ്പുള്ള വസ്തുകൾ മോഷ്ടിക്കുകയും ചെയ്യുന്നത് പ്രചരിക്കുന്ന ദൃശ്യങ്ങളിൽ വ്യക്തമാണ്. സംഭവം നിസ്സഹായരായി നോക്കി നിൽക്കാനേ ജീവനക്കാർക്ക് കഴിഞ്ഞുള്ളു. ആഡംബര കാറുകളിലാണ് കവർച്ചാ സംഘം എത്തിയതെന്നും എത്രയും വേഗം ഇവരെ കണ്ടെത്തുമെന്നും പോലീസ് വൃത്തങ്ങൾ അറിയിച്ചു.

Related Articles

Latest Articles