Sunday, October 18, 2026

കൂടെ വന്നാൽ ഒരു സാധനം കാണിച്ചു തരാമെന്ന് പറഞ്ഞ് പത്ത് വയസുകാരിയെയും കൊണ്ട് 62കാരൻ പോയത് കലുങ്കിനടിയിലേക്ക്;പിന്തുടർന്ന് നാട്ടുകാരും,ഇബ്രാഹിമിനെ കയ്യോടെ പൊക്കി പോലീസ്

കോട്ടയം: പത്ത് വയസുകാരിയെ ഒരു സാധനം കാണിച്ച് തരാമെന്ന് പറഞ്ഞ് 62കാരനായ ഇബ്രാഹിം കൊണ്ട് പോയത് കലുങ്കിനടിയിലേക്ക്.വയോധികനെതിരെ പോക്സോ കേസ് ചുമത്തി പോലീസ് അറസ്റ്റ് ചെയ്തു.കോട്ടയം ഈരാറ്റുപേട്ടയിലാണ് സംഭവം.ലൈംഗിക അതിക്രമത്തിനായാണ് പെൺകുട്ടിയെ ഇയാൾ ആളൊഴിഞ്ഞ സ്ഥലത്ത് എത്തിച്ചതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.പിന്തുടർന്ന് നാട്ടുകാർ എത്തിയപ്പോൾ കണ്ടത് ദേഹത്ത് വസ്ത്രമൊന്നുമില്ലാതെ ഇബ്രാഹിം കുട്ടിക്ക് അരികിൽ നിൽക്കുന്നതാണ്.പീഡനം നടന്നോ എന്ന് വ്യക്തമല്ല.

വിവിധ പ്രദേശങ്ങളില്‍ കച്ചവടത്തിനായി പോകുന്നയാളാണ് ഇബ്രാഹിം. കുട്ടിയുടെ വീട്ടിലും പലപ്പോഴായി എത്തി പരിചയമുണ്ട്. ഇന്നലെ കച്ചവടത്തിന് എത്തിയ ഇയാൾ മടങ്ങുമ്പോള്‍ വഴിയില്‍ നില്‍ക്കുകയായിരുന്ന കുട്ടിയെ സ്കൂട്ടറിൽ ഇയാൾ വിളിച്ച് കൂട്ടി കൊണ്ട് പോവുകയായിരുന്നു.

Related Articles

Latest Articles