Tuesday, October 27, 2026

എറണാകുളം കൂത്താട്ടുകുളത്ത് ഇറച്ചിക്കട തൊഴിലാളി കൊല്ലപ്പെട്ടു;മൃതദേഹം കണ്ടെത്തിയത് കഴുത്തിൽ വെട്ടേറ്റ നിലയിൽ,തമിഴ്നാട് സ്വദേശി കസ്റ്റഡിയിൽ

എറണാകുളം:കൂത്താട്ടുകുളത്ത് ഇറച്ചിക്കട തൊഴിലാളിയെ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തി.തിരുവനന്തപുരം സ്വദേശി രാധാകൃഷ്ണനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.കൊലപാതകമാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.സംഭവവുമായി ബന്ധപ്പെട്ട് ഒപ്പം താമസിച്ചിരുന്ന തമിഴ്നാട് സ്വദേശിയെ കസ്റ്റഡിയിലെടുത്തു.ഇറച്ചിക്കട ഉടമ ബിജുവിന്റെ പഴയ വീട്ടിലാണ് രാധാകൃഷ്ണൻ താമസിച്ചിരുന്നത്. രാധാകൃഷ്ണനെ കൂടാതെ തമിഴ്നാട് സ്വദേശിയും ഇയാളോടൊപ്പം താമസിച്ചിരുന്നു.

ഇരുവരെയും വിളിക്കാൻ ബിജു വീട്ടിലെത്തിയപ്പോഴാണ് രാധാകൃഷ്ണനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. കഴുത്തിൽ മാരകമായ മുറിവേറ്റ നിലയിലായിരുന്നു മൃതദേഹം. തുടർന്നാണ് പൊലീസിൽ വിവരം അറിയിക്കുന്നത്.

Related Articles

Latest Articles