Friday, April 26, 2024
spot_img

അമേരിക്കയെ ചുവപ്പിക്കാൻ ജൈവ ബുദ്ധിജീവി അമേരിക്കയിലേക്ക്

അമേരിക്കൻ സന്ദർശനത്തിനൊരുങ്ങുകയാണ് കേരള മുഖ്യമന്ത്രി പിണറായി വിജയൻ. മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസംഗം കേള്‍ക്കാന്‍ ന്യൂയോര്‍ക്കില്‍ 2.5 ലക്ഷം അമേരിക്കന്‍ സഞ്ചാരികള്‍ എത്തുമെന്നാണ് ഇപ്പോൾ സംഘാടകർ അറിയിച്ചിരിക്കുന്നത്. അമ്പമ്പോ…എന്തൊരു തള്ള് ! ഇതിലും വലിയ തള്ള് എന്തായാലും ഇനി സ്വപ്നങ്ങളിൽ മാത്രമേ നടക്കാൻ സാദ്ധ്യതയുള്ളു. ജൂണ്‍ 9, 10, 11 തീയതികളില്‍ നടക്കുന്ന ലോക കേരളസഭ മേഖല സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ന്യൂയോര്‍ക്കിലെത്തുന്ന പിണറായ് സ്‌ക്വയറില്‍ പ്രസംഗിക്കുമെന്നാണ് സംഘാടകര്‍ അറിയിച്ചിരിക്കുന്നത്. 1000 പ്രതിനിധികള്‍ക്കു പുറമെ രണ്ടരലക്ഷം അമേരിക്കക്കാര്‍ ശ്രോതാക്കളായി ഉണ്ടാകുമെന്നാണ് സംഘാടകര്‍ ഇറക്കിയ ബ്രോഷറില്‍ പറയുന്നത്. ഈ മഹാ തള്ളല്‍ കേട്ട് അമ്പരന്നിരിക്കുകയാണ് ഇപ്പോൾ അമേരിക്കയിലെ പ്രവാസി മലയാളികള്‍.

വ്യാപകമായ ട്രോളുകളാണ് ഇപ്പോൾ ഇതിനെതിരെ പ്രചരിക്കുന്നത്. അഴിമതിയില്‍ മാത്രമല്ല തളളലിലും ഡോക്ടറേറ്റുള്ളവരില്‍നിന്ന് ഇതിനപ്പുറവും പ്രതീക്ഷിക്കണം. അതിനിവിടെ കുടുംബശ്രീ ഇല്ലല്ലോ സഖാവേ എന്നാണ് അതിലൊരു ട്രോള്. സ്വപ്‌നം കണ്ടപ്പോള്‍ 33.4 കോടി എന്നു കാണാമായിരുന്നില്ലേ, അത്രയുമല്ലേ അമേരിക്കയിലെ ജനസംഖ്യ. ന്യൂയോര്‍ക്കില്‍ എത്രമണിക്കൂര്‍ ഗതാഗത തടസ്സം കാണും എന്നാണ് മറ്റൊരു കമന്റ്. പ്രസംഗം ഇംഗ്ലീഷിലോ മലയാളത്തിലോ, ബിഷപ്പിനേയും പ്രേമചന്ദ്രനേയും വിളിച്ചതുപൊലെയൊന്ന് ട്രംപിനേയും ഒന്ന് വിളിച്ചേക്കണേ,നാല് അമേരിക്കക്കാര്‍ പ്രസംഗം കേള്‍ക്കാന്‍ വന്നത് കാണിച്ചാല്‍ നാട്ടില്‍ തിരികെ പോയി സിപിഎമ്മിന് അടിമ വേല ചെയ്യാം തുടങ്ങി രസകരമായ കമന്റുകളാണ് ഇതിനെതിരെ പ്രചരിക്കുന്നത്.

മുഖ്യമന്ത്രിയുടെ പ്രസംഗം കേൾക്കാൻ ന്യൂയോർക്കിൽ 2.5 ലക്ഷം അമേരിക്കക്കാർ ശ്രോതാക്കളായെത്തുമെന്നാണ് സംഘാടകർ പറയുന്നത്. എന്നാൽ പരിപാടിയിൽ പങ്കെടുക്കുന്നതിനായി അപേക്ഷിക്കുന്നതിനുള്ള അവസാന തീയതിയായ മേയ് 14 വരെ രജിസ്റ്റർ ചെയ്തത് വെറും 43 പേർ മാത്രമാണ്. രജിസ്‌ട്രേഷൻ കാര്യമായി നടന്നിട്ടില്ലെന്ന് പുറത്തറിഞ്ഞതിന് പിന്നാലെ ആയിരം പേരോളം പങ്കെടുക്കുമെന്നാണ് അമേരിക്കയിലെ സംഘാടകരുടെ അവകാശവാദം. സംഘാടകരുടെ വിചിത്രവാദത്തിന് പിന്നാലെ കണ്ണുതള്ളിയിരിക്കുകയാണ് പ്രവാസ ലോകം. ലോക കേരള സഭ അമേരിക്കൻ മേഖല സമ്മേളനത്തിന് പ്രതിനിധികളാകാൻ അപേക്ഷ ക്ഷണിച്ചുകൊണ്ടുള്ള സർക്കാരിന്റെ ഔദ്യോഗിക അറിയിപ്പിൽ 250-ഓളം പ്രതിനിധികളെയാണ് പ്രതീക്ഷിക്കുന്നതെന്നാണ് ആദ്യം പറഞ്ഞിരുന്നത്. ഇതിന് പുറമേയാണ് പിണറായിയുടെ പ്രസംഗം കേൾക്കാൻ കാൽ ലക്ഷം പേരെത്തുമെന്ന് പറയുന്നത്. ടൈംസ് സ്‌ക്വയറിൽ പരിപാടി നടത്താൻ അനുമതി ലഭിക്കണമെങ്കിൽ 2000 ഡോളർ തുക നൽകണം. ഒരു മേശയും നാല് കസേരയുമാണ് ലഭിക്കുക. ഇപ്രകാരം നാല് മണിക്കൂർ നേരത്തേയ്‌ക്കാണ് മുഖ്യമന്ത്രിയുടെ പരിപാടി ബുക്ക് ചെയ്തിരിക്കുന്നത്. സംഘാടകരല്ലാതെ അവിടെ നടക്കുന്ന പരിപാടികൾ സാധാരണ ആരും ശ്രദ്ധിക്കാറേയില്ലെന്നിരിക്കെയാണ് ടൈംസ് സ്‌ക്വയറിൽ അഞ്ച് ലക്ഷത്തോളം പേർ എത്തുമെന്നും അതിൽ പകുതി പേർ പിണറായിയുടെ പ്രസംഗം കേൾക്കുമെന്നുമുള്ള സംഘാടകരുടെ അവകാശവാദം.

Related Articles

Latest Articles