Thursday, May 2, 2024
spot_img

മഹാത്മാഗാന്ധിയുടെ പ്രതിമയെ അപമാനിച്ച എസ്എഫ്ഐ നേതാവിനെതിരെ കേസെടുത്തു !രാഷ്ട്രപിതാവിനെ പരസ്യമായി അപമാനിക്കുക മാത്രമല്ല അതിന്റെ വീഡിയോ പ്രചരിപ്പിക്കുകയും ചെയ്തുവെന്ന് ആരോപിച്ച് പരാതിക്കാരൻ

ആലുവ എടുത്തല ചൂണ്ടി ഭാരത് മാതാ ലോ കോളേജിൽ മഹാത്മാഗാന്ധിയുടെ പ്രതിമയെ അപമാനിച്ച സംഭവത്തിൽ എസ്എഫ്ഐ നേതാവിനെതിരെ കേസെടുത്തു. മഹാത്മാഗാന്ധിയുടെ പ്രതിമയില്‍ കൂളിങ് ഗ്ലാസ്സ് വെച്ച് ഫോട്ടോയെടുത്ത ആലുവ ഏരിയ കമ്മിറ്റി അംഗമായിരുന്ന അദീൻ നാസറിനെതിരെയാണ് എടത്തല പോലീസ് കേസെടുത്തിരിക്കുന്നത്. കെഎസ്‌യു സംസ്ഥാന ജനറല്‍ സെക്രട്ടറി അല്‍ അമീനിന്റെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്.പരാതിയില്‍ കേസെടുത്ത് മൊഴി രേഖപ്പെടുത്തിയിട്ടുണ്ടെന്നും വിശദമായ അന്വേഷണത്തിനു ശേഷം തുടര്‍നടപടികളിലേക്ക് കടക്കുമെന്നും പോലീസ് വൃത്തങ്ങൾ അറിയിച്ചു.

എസ്എഫ്ഐ നേതാവ് മഹാത്മാഗാന്ധിയുടെ പ്രതിമയില്‍ കൂളിങ് ഗ്ലാസ്സ് വെച്ച് ഫോട്ടോ എടുക്കുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാദ്ധ്യമങ്ങളിലടക്കം വ്യാപകമായി പ്രചരിച്ചിരുന്നു. ഫോട്ടോയെടുക്കുമ്പോള്‍ ‘ഗാന്ധിജി എന്തായാലും മരിച്ചതല്ലേ’ എന്ന് പറയുന്നതും കേള്‍ക്കാം.

‘രാഷ്ട്രപിതാവിനെ പരസ്യമായി അപമാനിക്കുക മാത്രമല്ല അതിന്റെ വീഡിയോ എടുത്ത് പ്രചരിപ്പിക്കുക എന്ന ഗുരുതരമായ കുറ്റം കൂടിയാണ് എസ്എഫ്ഐ. പ്രവര്‍ത്തകന്‍ ചെയ്തിരിക്കുന്നത്. സംഭവം വിവാദമായതോടെ ഗ്രൂപ്പുകളില്‍നിന്ന് വീഡിയോ നീക്കം ചെയ്തിട്ടുമുണ്ട്. കേസില്‍ കൃത്യമായ അന്വേഷണം നടക്കുന്നെന്ന് ഉറപ്പാക്കും’ – പരാതിക്കാരൻ അല്‍ അമീൻ പ്രതികരിച്ചു.

Related Articles

Latest Articles