Saturday, April 27, 2024
spot_img

10​ വ​യ​സു​കാ​രി​യെ പീ​ഡി​പ്പി​ക്കാൻ ശ്രമിച്ച കേ​സ് ; പ്ര​തി​ക്ക് അ​ഞ്ച് ​വ​ർ​ഷം ക​ഠി​ന തടവ്

തി​രു​വ​ന​ന്ത​പു​രം: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീ​ഡി​പ്പി​ക്കാൻ ശ്രമിച്ച കേ​സി​ൽ പ്ര​തി​ക്ക് അ​ഞ്ച് ​വ​ർ​ഷം ക​ഠി​ന ത​ട​വും 10,000 രൂ​പ പി​ഴ​യും വിധിച്ച് കോടതി. അ​യി​രൂ​ർ സ്വ​ദേ​ശി ബൈ​ജുവിനെയാണ് തിരുവന​ന്ത​പു​രം അതി​വേ​ഗ സ്പെ​ഷ്യ​ൽ കോ​ട​തി ജ​ഡ്ജി ആ​ജ് സു​ദ​ർ​ശ​ൻ ശി​ക്ഷി​ച്ച​ത്.

2021 ഓഗസ്റ്റ് 13നാണ് കേസിനാസ്പദമായ സം​ഭ​വം നടന്നത്. ​ ഭ​ക്ഷ​ണം നൽകിയ പാത്രം തിരികെ വാങ്ങാൻ പ്രതി​യു​ടെ വീ​ട്ടി​ലെ​ത്തി​യ​പ്പോ​ഴാ​യി​രു​ന്നു കുട്ടിയെ ക​ട​ന്നു​പി​ടി​ക്കാൻ ശ്രമിച്ചത്. പ്ര​തി​യെ
ത​ള്ളി​യി​ട്ട​തി​നു​ശേഷം​ കു​ട്ടി ഓ​ടി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. വീ​ട്ടി​ലെ​ത്തി​യ കു​ട്ടി വീ​ട്ടു​കാ​രോ​ട് സം​ഭ​വം പറയുകയും തുടർന്ന് പോലീസിൽ പരാതി നൽകുകയും ആയിരുന്നു.

Related Articles

Latest Articles