Saturday, April 27, 2024
spot_img

സ്ത്രീവേഷം കെട്ടി ജയിലിൽ നിന്ന് രക്ഷപ്പെട്ട് കൊടും ക്രിമിനൽ !വെനസ്വേലയിൽ തടവ്പുള്ളി ജയിൽ ചാടിയത് കാമുകിയുടെ സഹായത്തോടെ; ഇരുവർക്കുമായുള്ള അന്വേഷണം പുരോഗമിക്കുന്നു

കാമുകിയുടെ സഹായത്തോടെ സ്ത്രീവേഷം കെട്ടി ജയിലിൽ നിന്നും രക്ഷപ്പെട്ട് തടവുകാരൻ. സൗത്ത് അമേരിക്കൻ രാജ്യമായ വെനസ്വേലയിലാണ് ഈ അസാധാരണ സംഭവം അരങ്ങേറിയത്. മാനുവൽ ലോറെൻസോ അവില അൽവാറാഡോ എന്ന 25 കാരനാണ് ജയിലിൽ നിന്നും സ്ത്രീവേഷം കെട്ടി ​ജയിലിലെ കാവൽക്കാരുടെ കൺമുന്നിലൂടെ രക്ഷപ്പെട്ട് പോയത്.കവർച്ച, കൊലപാതകം തുടങ്ങിയ നിരവധി ക്രിമിനൽക്കേസുകളിൽ പ്രതിയാണ് മാനുവൽ ലോറെൻസോ അവില അൽവാറാഡോ.

പ്രാദേശിക പത്രമായ എൽ കാരബോബെനോ റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച്, മാർച്ച് 13 ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവം. വി​ഗ്​ഗും സ്ത്രീകളുടെ വേഷവും ധരിച്ച മാനുവൽ കാവൽക്കാരെ പറ്റിച്ചുകൊണ്ട് ഇയാൾ ജയിലിൽ നിന്നും രക്ഷപ്പെടുകയായിരുന്നു. ജയിലിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്ന് ഇയാൾ രക്ഷപ്പെട്ടത് സ്ത്രീകളായ സന്ദർശകർക്കൊപ്പമാണെന്ന് കണ്ടെത്തി. സന്ദർശനസമയം അവസാനിച്ചതിനാൽ നിരവധി സ്ത്രീകൾ അതുവഴി ജയിലിന് പുറത്തേക്ക് പോകുന്നുണ്ടായിരുന്നു. ഇവർക്കൊപ്പം സ്ത്രീവേഷത്തിൽ മാനുവലും പുറത്തേക്കിറങ്ങുകയായിരുന്നു.

സംഭവത്തിൽ നാല് ​കാവൽക്കാർക്ക് സസ്പെൻഡ് ചെയ്തിട്ടുണ്ട്. മാനുവലിന്റെ കാമുകിയാണ് അയാളെ സ്ത്രീവേഷം കെട്ടാനും അവിടെ നിന്നും രക്ഷപ്പെടാനും സഹായിച്ചത്. അവൾക്ക് വേണ്ടിയും തിരച്ചിൽ നടക്കുന്നുണ്ട്. എന്നാൽ, രണ്ടുപേരെയും കണ്ടെത്താൻ പൊലീസിന് കഴിഞ്ഞിട്ടില്ല.

എന്നാൽ, ഇത് ആദ്യമായിട്ടല്ല ഇങ്ങനെ പുരുഷ തടവുകാർ സ്ത്രീവേഷം കെട്ടി ജയിലിൽ നിന്നും രക്ഷപ്പെടുന്നത്. പരാഗ്വേയിലും, ഫിലാഡൽഫിയയിലും സമാന സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാൽ ഇവർ ഉടൻ തന്നെ പോലീസ് പിടിയിലായിരുന്നു.

Related Articles

Latest Articles