Sunday, May 5, 2024
spot_img

സൈന്യത്തിൽ അടിമുടി മാറ്റം; പൗരാണിക ആശയങ്ങൾ ഉൾപ്പെടുന്ന ഉത്ഭവ്’ പദ്ധതിക്ക് തുടക്കം കുറിക്കുന്നു; നയതന്ത്രത്തിന്റെ പുത്തൻ മുഖം

ദില്ലി ;- പ്രാചീന ഇന്ത്യൻ തത്വശാസ്ത്രത്തിൽ നിന്നും പ്രതിരോധ മേഖലയ്‌ക്ക് ഗുണം പകരുന്ന പാഠങ്ങൾ ഉൾക്കൊള്ളാൻ ‘ഉത്ഭവ്’ പദ്ധതിക്ക് തുടക്കം കുറിക്കുന്നു. പ്രാചീന ഇന്ത്യൻ തത്വശാസ്ത്രത്തിൽ നിന്നും പ്രതിരോധ മേഖലയ്‌ക്ക് ഗുണം പകരുന്ന പാഠങ്ങൾ ഉൾക്കൊള്ളാൻ ശ്രമിക്കുന്ന പദ്ധതിയുമായി സൈന്യം. ‘ഉത്ഭവ്’ എന്ന പേരിലാണ് പദ്ധതി നടപ്പിലാക്കുന്നതെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് വ്യക്തമാക്കി. .ചാണക്യന്റെ അർത്ഥശാസ്ത്രം, കാമണ്ഡകന്റെ നിതിസാരം, തമിഴ് സന്യാസിയും കവിയുമായ തിരുവള്ളുവരുടെ തിരുക്കുറൾ തുടങ്ങിയ ഗ്രന്ഥങ്ങളിൽ നിന്ന് ഭരണകൂട തന്ത്രം, സൈനിക തന്ത്രം, നയതന്ത്രം, ആയോധനം എന്നിവയാകും സേന പഠിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഭാരതത്തിന്റെ കരുത്തായിരുന്ന യോദ്ധാക്കളും രാജാക്കന്മാരും മുഗൾ ആക്രമണക്കാരികളെ എങ്ങനെ പരാജയപ്പെടുത്തി എന്നതും അവയെ കുറിച്ചുമാകും പഠനങ്ങൾ നടത്തുകയെന്ന് ഔദ്യോഗിക വൃത്തങ്ങൾ പറഞ്ഞു. പ്രതിരോധമന്ത്രിയുടെ പരാമർശം. ഭാരതത്തിന്റെ പുരാതന സൈനിക ചിന്തകളുടെ വേരുകൾ പുനരവലോകനം ചെയ്യാനുള്ള ശ്രമമാണ് ഉത്ഭവ് പദ്ധതിയെന്ന് കരസേനാ ഉപമോധാവി ലെഫ്. ജനറൽ തരുൺ കുമാർ പറഞ്ഞു. പ്രാചീന സൈനിക നീക്കങ്ങളെ സമകാലിക സൈനിക രീതികളുമായി സമന്വയിപ്പിക്കുകയാണ് പദ്ധതി ലക്ഷ്യം വെക്കുന്നത്. സൈനിക തന്ത്രത്തിന്റെയും നയതന്ത്രത്തിന്റെയും ആവശ്യകത വ്യക്തമാക്കുന്ന ഗ്രന്ഥമാണ് അർത്ഥശാസ്ത്രം. ആധുനിക സൈനിക നടപടികളുമായി യോജിക്കും വിധമാണ് ഇവയുടെ പ്രാധാന്യം അർത്ഥശാസ്ത്രത്തിൽ പറയുന്നത്. രാജ്യതന്ത്രത്തെയും യുദ്ധത്തെയും കുറിച്ചുള്ള ചാണക്യന്റെ ദർശനങ്ങളും പാഠങ്ങളും ലോകമെമ്പാടും മാതൃകയാക്കുന്നു. യുദ്ധമുൾപ്പെടെ എല്ലാ ഇടങ്ങളിലും ധാർമ്മികമായ പെരുമാറ്റം ഉണ്ടാകണമെന്നാണ് തിരുക്കുറലിലൂടെ പറയുന്നത്.; പുരാതന ഗ്രന്ഥങ്ങൾ കൂടാതെ പ്രമുഖ സൈനിക പ്രചാരണങ്ങളെയും നേതാക്കളെയും പുനരവലോകനം ചെയ്യുന്നതാണ് പദ്ധതി. ആധുനിക സുരക്ഷാ വെല്ലുവിളികളെ സധൈര്യം എപ്രകാരം അഭിമുഖീകരിക്കണം, അതിനെ എങ്ങനെ രൂപപ്പെടുത്തണം, തുടങ്ങിയ കാര്യങ്ങളെ കുറിച്ച് വ്യക്തമായ ഉത്തരം പദ്ധതി വഴി ലഭിക്കുമെന്നാണ് പ്രതീക്ഷ.

Related Articles

Latest Articles