Monday, October 12, 2026

ദഫ് പഠിക്കാൻ പോയി വൈകിയെത്തി; പാലക്കാട് വിദ്യാർത്ഥികൾക്ക് അച്ഛന്റെ ക്രൂര മർദ്ദനം; പട്ടികകൊണ്ട് അടിയേറ്റ കുട്ടികൾക്ക് ഗുരുതര പരിക്ക്; പ്രതി ഒളിവിൽ; അന്വേഷണം ഊർജിതമാക്കി പോലീസ്

പാലക്കാട്‌: ചാലിശ്ശേരിയിൽ മദ്യപിച്ചെത്തിയ അച്ഛൻ കുട്ടികളെ പട്ടികകൊണ്ട് തല്ലി. ഇന്നലെ രാത്രി പത്തുമണിയോടെയാണ് പാലക്കാട് ഞെട്ടിപ്പിക്കുന്ന സംഭവം നടക്കുന്നത്. മർദ്ദനത്തിൽ രണ്ട് കുട്ടികൾക്കും ഗുരുതരമായ പരിക്കേറ്റിട്ടുണ്ട്.

പത്ത്, പ്ലസ് വണ്‍ ക്ലാസുകളില്‍ പഠിക്കുന്ന സഹോദരങ്ങള്‍ക്കാണ് അച്ഛന്റ്റെ ക്രൂര മര്‍ദ്ദനമേറ്റത്. നബിദിന പരിപാടിക്ക് ദഫ് പഠിക്കാൻ പോയി വൈകി എത്തിയെന്ന് പറഞ്ഞായിരുന്നു കുട്ടികളെ അച്ഛൻ മർദ്ദിച്ചത്. സംഭവം പോലീസ് അറിഞ്ഞ് കേസെടുത്തത് മുതൽ കുട്ടികളുടെ അച്ഛൻ അൻസാർ ഒളിവിലാണ്. പ്രതിക്കായുള്ള അന്വേഷണം പോലീസ് ഊർജിതമാക്കിയിട്ടുണ്ട്.

Related Articles

Latest Articles