Thursday, May 9, 2024
spot_img

അമിതാഭ് ബച്ചന്‍റെ മുംബൈയിലെ വീടിന് ബോംബ് ഭീഷണി ; പോലീസ് പരിശോധന തുടരുന്നു,വ്യാജ ഭീഷണി മുഴക്കിയ അജ്ഞാതനെ തിരഞ്ഞ് പോലീസ്

മുംബൈ : അമിതാഭ് ബച്ചന്‍റെ മുംബൈയിലെ വീട്ടില്‍ ബോംബ് വച്ചിട്ടുണ്ടെന്ന് വ്യാജ ഭീഷണി സന്ദേശം.നാഗ്‍പൂര്‍ പോലീസിന്‍റെ കണ്‍ട്രോള്‍ റൂമിലേക്ക് ചൊവ്വാഴ്ചയാണ് അജ്ഞാതന്‍റെ ഭീഷണി സന്ദേശം എത്തിയത്.നാഗ്പൂര്‍ പൊലീസില്‍ നിന്നും വിവരം ലഭിച്ചതനുസരിച്ച് മുംബൈ പൊലീസിന്‍റെ ബോംബ് സ്ക്വാഡ് അമിതാഭ് ബച്ചന്‍റെ വീട്ടിൽ പരിശോധന നടത്തിയെങ്കിലും സംശയകരമായതൊന്നും കണ്ടെത്താനായില്ല.

മുംബൈയില്‍ അതിസമ്പന്നര്‍ വസിക്കുന്ന ജൂഹുവിലാണ് അമിതാഭ് ബച്ചന് ആഡംബര ബംഗ്ലാവുകള്‍ ഉള്ളത്. ഝനക്, ഝല്‍സ, വല്‍സ, പ്രതീക്ഷ എന്നിങ്ങനെയാണ് അവയുടെ പേരുകള്‍. മുംബൈയില്‍ എത്തുന്ന സഞ്ചാരികളുടെ ശ്രദ്ധാകേന്ദ്രങ്ങളാണ് ഈ ബംഗ്ലാവുകള്‍. എല്ലാ ഞായറാഴ്ചയും ആരാധകരെ കാണാന്‍ അമിതാഭ് ബച്ചന്‍ സമയം കണ്ടെത്തുന്നതും ഇവിടെയാണ്. ഏറെക്കാലമായി അദ്ദേഹം തുടരുന്ന പതിവാണ് ഇത്.

Related Articles

Latest Articles