Sunday, April 28, 2024
spot_img

ഹമാസ് ഭീകരവാദികളിൽ നിന്നും കുടുംബത്തെ രക്ഷിക്കുന്ന ഒരു അച്ഛൻ, അവസാനം സംഭവിച്ചത്…!! വൈറലായി വീഡിയോ

ജറുസലേം: ഹമാസും ഇസ്രായേലും തമ്മിലുള്ള യു​ദ്ധം മൂന്നാം ദിവസവും തുടരുന്നു. തികച്ചും അപ്രതീക്ഷിതമായിരുന്നു ഇസ്രയേലിന് നേര്‍ക്ക് ഹമാസ് ഭീകരവാദികൾ നടത്തിയ ആക്രമണം. ഹമാസിന്റെ ആക്രമണവും ഇസ്രായേല്‍ നടത്തിയ പ്രത്യാക്രമണവും ദുരിതത്തിലാഴ്ത്തിയത് നിഷ്‌കളങ്കരായ ജനങ്ങളെയാണ്‌. സംഘര്‍ഷപൂരിതമായ ഇസ്രായേലിലും പലസ്തീനിലുംനിന്നുള്ള നിരവധി ഹൃദയഭേദകക്കാഴ്ചകള്‍ ഒന്നിനുപിന്നാലെ മറ്റൊന്ന് എന്ന വിധത്തില്‍ സാമൂഹികമാദ്ധ്യമങ്ങളില്‍ പ്രചരിക്കുകയാണ്.

ഇപ്പോഴിതാ, വീട്ടിൽ അതിക്രമിച്ച് കയറിയ ഹമാസ് ഭീകരവാദികളിൽ നിന്നും തന്റെ കുടുംബത്തെ മുഴുവൻ രക്ഷിച്ച ശേഷം മരണത്തിന് കീഴടങ്ങേണ്ടി വന്ന ഒരു അച്ഛന്റെ ഹൃദയഭേദകമായ ഒരു വീഡിയോയാണ് വൈറലാവുന്നത്. ഒരു ചെറിയ ജനലിലൂടെ തന്റെ കുടുംബത്തെ മുഴുവൻ പുറത്തേക്കിറക്കിയ ശേഷം സ്വയം പുറത്തിറങ്ങാൻ ശ്രമിക്കുന്നതിനിടെ ഭീകരവാദികളുടെ വെടിയേറ്റ് അച്ഛൻ മരിച്ചു വീഴുന്ന കാഴ്ചയാണ് വീഡിയോയിലുള്ളത്.

അതേസമയം, പാലസ്തീനിലും ഇസ്രായേലിലുമായി മരണം 1200 കഴിഞ്ഞു. ഇസ്രായേൽ അതിർത്തി കടന്ന് ഹമാസ് നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 700 കടന്നു. സംഗീത പരിപാടി നടന്ന സ്ഥലത്ത് നിന്ന് മാത്രം 260 മൃതദേഹം കണ്ടെടുത്തു. ഗാസയിൽ ഇസ്രായേൽ നടത്തുന്ന ആക്രമണങ്ങളിൽ ഇതുവരെ 450-ഓളം പേരാണ് കൊല്ലപ്പെട്ടത്.

Related Articles

Latest Articles