Thursday, October 1, 2026

പതിനഞ്ചാമത് അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിന്‍റെ മുന്നൊരുക്കങ്ങൾക്ക് കേളികൊട്ട് ! സമ്മേളനപന്തലിന്‍റെ കാൽനാട്ട് കർമം നിർവഹിച്ച് ചലച്ചിത്ര താരം രാധ ; മഹാസമ്മേളനം തത്സമയം പ്രേക്ഷകരിലെത്തിക്കാൻ തയ്യാറെടുത്ത് തത്വമയി

അനന്തപുരി ഹിന്ദുസമ്മേളനത്തിന്‍റെ മുന്നൊരുക്കങ്ങൾക്ക് ശുഭാരംഭം. സമ്മേളനപന്തലിന്‍റെ കാൽനാട്ട് കർമം പ്രശസ്ത ചലച്ചിത്ര താരം രാധ നിർവഹിച്ചു. ഹിന്ദുധർമ പരിഷത്ത് പ്രസിഡന്‍റ് എം. ഗോപാൽ അടക്കമുള്ളവർ കാൽനാട്ട് കർമത്തിൽ പങ്കെടുത്തു. കിഴക്കേക്കോട്ട പുത്തരിക്കണ്ടം മൈതാനിയിലാണ് ഏപ്രിൽ 23 മുതൽ 26 വരെയാണ് പതിനഞ്ചാമത് അനന്തപുരി ഹിന്ദു മഹാസമ്മേളനം സംഘടിപ്പിക്കുന്നത്.

അനന്തപുരി ഹിന്ദുസമ്മേളനത്തിന്‍റെ ഭാഗമായി ഈ മാസം 25 ന് നടക്കുന്ന യുവസംഗമത്തിൽ പങ്കെടുക്കാൻ മുൻ തമിഴ്‌നാട് സംസ്ഥാന അദ്ധ്യക്ഷൻ കെ. അണ്ണാമലൈ അടക്കമുള്ള പ്രമുഖർ എത്തുന്നുണ്ട്. ഏപ്രിൽ 23 മുതൽ 26 വരെ നടക്കുന്ന പതിനഞ്ചാമത് അനന്തപുരി ഹിന്ദു മഹാസമ്മേളനം ലോകമെമ്പാടുമുള്ള പ്രേക്ഷകർക്ക് തത്വമയി നെറ്റ്‌വർക്കിൽ വീക്ഷിക്കാവുന്നതാണ്.

Related Articles

Latest Articles