Saturday, October 10, 2026

ദുരിത പെയ്ത്ത് ! തിരുവനന്തപുരം ജില്ലയിൽ പ്രൊഫഷണല്‍ കോളേജുകളുൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി പ്രഖ്യാപിച്ചു

തിരുവനന്തപുരം : മഴക്കെടുതി ശക്തമായതോടെ തിരുവനന്തപുരം ജില്ലയില്‍ പ്രൊഫഷണല്‍ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ ( തിങ്കളാഴ്ച (16.10.2023) ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ് അവധി പ്രഖ്യാപിച്ചു. കേന്ദ്രീയ വിദ്യാലയങ്ങൾക്കും അവധി ബാധകമാണ്.

ഇന്നലെ രാത്രി മുതൽ പെയ്യുന്ന മഴയിൽ നഗരത്തിൽ പലയിടത്തും കനത്ത വെള്ളക്കെട്ട് തുടരുകയാണ്‌. ജില്ലയില്‍ നിലവിൽ 21 ദുരാതശ്വാസ ക്യാമ്പുകളാണ് തുറന്നത്. 875 പേരെ വിവിധ ക്യാമ്പുകളിലേക്ക് മാറ്റിപാര്‍പ്പിച്ചു. 6 വീടുകള്‍ പൂര്‍ണമായും 11 വീടുകള്‍ ഭാഗികമായും തകര്‍ന്നു. ക്വാറി, മൈനിങ് പ്രവര്‍ത്തനങ്ങള്‍, ബീച്ച് ഉള്‍പ്പെടെയുള്ള വിനോദസഞ്ചാരം എന്നിവ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നിരോധിച്ചതായി ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചീഫ്‌ എക്‌സിക്യുട്ടീവ് ഓഫീസര്‍ അറിയിച്ചു.

Related Articles

Latest Articles