Monday, April 29, 2024
spot_img

ബാങ്കോങ്കിലേ നിശാക്ലബിൽ വൻ തീപിടുത്തം; 13 പേർ വെന്തുമരിച്ചു, 35 പേർക്ക് പൊള്ളലേറ്റു, മരണ സംഖ്യ ഉയരാൻ സാധ്യത

ബാങ്കോക്ക്: തായ്‌ലൻഡിലെ നിശാക്ലബിലുണ്ടായ തീപിടുത്തത്തിൽ 13 പേർ കൊല്ലപ്പെടുകയും 35 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. തായ്‌ലാൻഡിലെ ചോൺബുരി പ്രവിശ്യയിലുള്ള നിശാക്ലബ്ബിലാണ് സംഭവം നടന്നത്. തലസ്ഥാന നഗരമായ ബാങ്കോക്കിന്റെ ദക്ഷിണകിഴക്കൻ മേഖലയാണിത്.

ഇതുവരെയും തീപിടുത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. രാത്രി ഒരു മണിയോടെയാണ് തീപിടിത്തം ഉണ്ടായത്. അപകടത്തിൽപ്പെട്ടവരെല്ലാം തായ്‌ലാൻഡ് പൗരന്മാർ തന്നെയാണെന്ന് പോലീസ് കേണൽ വുട്ടിപോങ് സോംജയ് വ്യക്തമാക്കി.

എന്നാൽ, മരിച്ചവരുടെ എണ്ണം 40 ആയി ഉയർന്നുവെന്നാണ് ചില അന്താരാഷ്‌ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. ഇക്കാര്യം തായ്‌ലാൻഡ് അധികൃതർ സ്ഥിരീകരിച്ചിട്ടില്ല. ചോൺബുരിയിലെ സത്താഹിപ്പ് ജില്ലയിൽ ‘മൗണ്ടെയിൻ ബി’ എന്ന നിശാക്ലബ്ലിലാണ് അപകടമുണ്ടായത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.

Related Articles

Latest Articles