കോട്ടയം : ഗ്യാസ് സിലിണ്ടര്‍ കയറ്റിവന്ന ലോറിക്ക് തീപിടിച്ചു. കോട്ടയം കറുകച്ചാല്‍ റോഡില്‍ തോട്ടയ്ക്കാട് ഭാഗത്ത് വച്ചാണ് ലോറിയുടെ മുന്‍ഭാഗത്ത് നിന്ന് പുക ഉയരുകയും പെട്ടെന്ന് തീ ആളി കത്തുകയും ചെയ്തത്. ഉടൻ തന്നെ അഗ്നിശമനസേന സംഭവസ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. പുക ഉയര്‍ന്ന ഉടന്‍തന്നെ ഡ്രൈവര്‍ പുറത്തേക്ക് ചാടി രക്ഷപ്പെട്ടു.
തീ പിടിച്ച ലോറിയിൽ നിറയെ ഗ്യാസ് സിലിണ്ടറുകളുണ്ടായിരുന്നുവെങ്കിലും അവയെല്ലാം കാലിയായിരുന്നുവെന്നാണ് വിവരം. ലോഡ് എടുക്കുന്നതിനായി എറണാകുളത്തക്കുള്ള യാത്രയ്ക്കിടെയായിരുന്നു അപകടം .

