Monday, October 5, 2026

ബസിനെ ഓവർടേക്ക് ചെയ്യാൻ ശ്രമിക്കുന്നതിനിടെ സ്കൂട്ടറിൽ ലോറിയിടിച്ചു; കോഴിക്കോട് വിദ്യാർത്ഥിനികൾ രക്ഷപ്പെട്ടത് തലനാരിഴക്ക്

കോഴിക്കോട്: ബസിനെ ഓവർടേക്ക് ചെയ്യാൻ ശ്രമിക്കുന്നതിനിടെ എതിർദിശയിൽ നിന്നും വന്ന ലോറി സ്കൂട്ടറിലിടിച്ചു. മാവൂർ താത്തൂർ പൊയിലിൽ കഴിഞ്ഞ ദിവസം രാവിലെയായിരുന്നു അപകടം. യാത്രികരായ വിദ്യാർത്ഥിനികൾ തലനാരിഴക്ക് രക്ഷപ്പെടുകയായിരുന്നു.

ബസിന് പിന്നാലെ ഇരുചക്രവാഹനത്തിൽ എത്തിയ വിദ്യാർത്ഥിനികൾ ഇടുങ്ങിയ വഴിയിൽ വെച്ച് ബസിനെ ഓവർടേക്ക് ചെയ്യാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ എതിർദിശയിലൂടെ ലോറി വന്ന് സ്കൂട്ടറിൽ ഇടിക്കുന്നതാണ് ദൃശ്യങ്ങളിൽ കാണുന്നത്. ബസിലെ സി.സി.ടി.വി. ദൃശ്യങ്ങളാണ് പുറത്തുവന്നത്.

Related Articles

Latest Articles