Thursday, October 1, 2026

ചത്ത കിളിക്ക് എന്തിനാ കൂട് ?? മമതയുടെ അനന്തരവനും തൃണമൂൽ എംപിയുമായ അഭിഷേക് ബാനർജിക്ക് കനത്ത തിരിച്ചടി; ഇസഡ് പ്ലസ് സുരക്ഷ പിൻവലിച്ചു, സുവേന്ദു സർക്കാരിന്റെ ആദ്യ നടപടി

കൊൽക്കത്ത : പശ്ചിമ ബംഗാളിൽ സുുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള പുതിയ ബിജെപി സർക്കാർ അധികാരമേറ്റതിന് പിന്നാലെ തൃണമൂൽ കോൺഗ്രസ് എംപി അഭിഷേക് ബാനർജിക്ക് നൽകിയിരുന്ന ഇസഡ് പ്ലസ് (Z+) സുരക്ഷാ പരിരക്ഷ വെട്ടിക്കുറച്ചു. സംസ്ഥാനത്തെ സുരക്ഷാ ക്രമീകരണങ്ങൾ പുനഃപരിശോധിച്ചതിന്റെ ഭാഗമായാണ് ഈ നിർണ്ണായക തീരുമാനം. തൃണമൂൽ കോൺഗ്രസിന്റെ രണ്ടാം നിര നേതാവായ അഭിഷേക് ബാനർജിക്ക് ഇനി മുതൽ ഒരു സാധാരണ പാർലമെന്റ് അംഗത്തിന് ലഭിക്കുന്ന സുരക്ഷാ സൗകര്യങ്ങൾ മാത്രമേ ലഭിക്കുകയുള്ളൂവെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.

നിയമസഭാ തെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ് പരാജയപ്പെടുകയും ബിജെപി സർക്കാർ അധികാരത്തിലെത്തുകയും ചെയ്തതോടെയാണ് സുരക്ഷാ സംവിധാനങ്ങളിൽ വലിയ മാറ്റങ്ങൾ പ്രകടമായത്. ഇതിനോടകം തന്നെ കൊൽക്കത്തയിലെ അഭിഷേക് ബാനർജിയുടെ വസതിക്കും ഓഫീസിനും മുന്നിലുണ്ടായിരുന്ന അത്യാധുനിക സുരക്ഷാ ബാരിക്കേഡുകളും പട്രോളിംഗ് സംഘത്തെയും നീക്കം ചെയ്തിട്ടുണ്ട്. മുൻ മുഖ്യമന്ത്രി മമത ബാനർജിയുടെ അനന്തരവൻ കൂടിയായ അഭിഷേകിന് കഴിഞ്ഞ പത്ത് വർഷത്തോളമായി സിആർപിഎഫ് കമാൻഡോകളുടെ അകമ്പടിയോടെയുള്ള ഉയർന്ന സുരക്ഷയാണ് നൽകിയിരുന്നത്.

പൊതുജനങ്ങൾക്ക് അനാവശ്യ ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിൽ ജനപ്രതിനിധികൾക്ക് അമിത സുരക്ഷ നൽകേണ്ടതില്ലെന്ന നിലപാടിലാണ് പുതിയ സർക്കാർ. അധികാരമേറ്റ ആദ്യ ദിനം തന്നെ നടന്ന സുരക്ഷാ അവലോകന യോഗത്തിൽ സുുവേന്ദു അധികാരി ഈ വിഷയം ഗൗരവമായി ഉന്നയിച്ചിരുന്നു. ഒരു സാധാരണ എംപിക്ക് അനുവദനീയമായ പരിധിക്കപ്പുറം നികുതിപ്പണം ചിലവഴിച്ച് സുരക്ഷ ഒരുക്കേണ്ടതില്ലെന്ന തീരുമാനമാണ് നടപ്പിലാക്കിയത്. മുൻ സർക്കാരിന്റെ കാലത്തെ വിഐപി സംസ്കാരം അവസാനിപ്പിക്കുമെന്ന സൂചനയാണ് ബിജെപി സർക്കാരിന്റെ ഈ നീക്കം നൽകുന്നത്.

Related Articles

Latest Articles