Sunday, October 18, 2026

സംസ്ഥാനത്ത് ഐപിഎസ് തലപ്പത്ത് വൻ അഴിച്ചുപണി !”കാഫിർ സ്ക്രീൻഷോട്ട് കേസ് അന്വേഷിച്ച ഉദ്യോഗസ്ഥർക്ക് അടക്കം സ്ഥലം മാറ്റം

സംസ്ഥാനത്ത് ഐപിഎസ് തലപ്പത്ത് വൻ അഴിച്ചുപണി. ഏഴ് എസ്പിമാർക്കും രണ്ട് കമ്മീഷണർമാരെയും സ്ഥലം മാറ്റി . കോഴിക്കോട് റൂറൽ, കാസർഗോഡ്, കണ്ണൂർ റൂറൽ കോട്ടയം, കൊല്ലം, പത്തനംതിട്ട, വയനാട് എസ്‌പിമാരെയാണ് സ്ഥലം മാറ്റിയത്. കാഫിർ കേസ് അന്വേഷിച്ച ഉദ്യോഗസ്ഥർക്കും മാറ്റമുണ്ട്.
തിരുവനന്തപുരത്തും കൊച്ചിയിലും ഇനി മുതൽ ഐപിഎസ് ഉദ്യോഗസ്ഥരായ രണ്ട് ഡിസിപിമാർ വീതം ഉണ്ടാകും.

കോഴിക്കോട് കമ്മീഷണർ രാജ് പാൽ മീണയെ കണ്ണൂർ റെയ്ഞ്ച് ഡിഐജിയാക്കി. ഡിഐജിയായിരുന്ന തോംസനെ നേരത്തെ മാറ്റിയിരുന്നു. കോഴിക്കോട് റൂറൽ എസ്പി അരവിന്ദ് സുകുമാരനും മാറ്റമുണ്ട്. തോംസണും അരവിന്ദ് സുകുമാറുമായിരുന്നു വടകരയിലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കോളിളക്കമുണ്ടാക്കിയ കാഫിര്‍ സ്ക്രീന്‍ ഷോ കേസ് അന്വേഷിച്ചിരുന്നത്. കേസിൽ കേരള പോലീസ് ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലെ വിവരങ്ങൾ പുറത്ത് വന്നതിന് പിന്നാലെ പുതിയ രാഷ്ട്രീയ വിവാദം തുടങ്ങിയിരുന്നു. ടി നാരയണനാണ് പുതിയ കോഴിക്കോട് കമ്മീഷണർ.

Related Articles

Latest Articles