Sunday, October 4, 2026

മാനസിക വെല്ലുവിളി നേരിടുന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ 5 വർഷത്തോളം പീഡിപ്പിച്ചു; പ്രതി അബ്ദുൽ ലത്തീഫ് അറസ്റ്റിൽ

കോഴിക്കോട് : മാനസിക വെല്ലുവിളി നേരിടുന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വര്‍ഷങ്ങളോളം ലൈംഗിക പീഡനത്തിനിരയാക്കിയ പ്രതിയെ കൊടുവള്ളി പൊലീസ് പിടികൂടി. കിഴക്കോത്ത് കാവിലുമ്മാരം വേറക്കുന്നുമ്മല്‍ അബ്ദുൽ ലത്തീഫ് ആണ് കേസിൽ അറസ്റ്റിലായത്. അഞ്ചു വര്‍ഷത്തോളമായി ഇയാള്‍ പീഡിപ്പിക്കുന്നുണ്ടെന്ന് പെണ്‍കുട്ടി പൊലീസിന് മൊഴി കൊടുത്തു. പെണ്‍കുട്ടിയെ പതിനാറാം വയസ്സ് മുതല്‍ ലൈംഗിക പീഡനത്തിനിരയാക്കിയെന്നാണ് പരാതി.

പോക്‌സോ വകുപ്പിനൊപ്പം ഭിന്നശേഷി ആക്ട് ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. താമരശേരി കോടതിയില്‍ ഹാജരാക്കിയ അബ്ദുൽ ലത്തീഫിനെ 14 ദിവസത്തേക്കു റിമാൻഡ് ചെയ്തു.

Related Articles

Latest Articles