Friday, April 26, 2024
spot_img

‘ജോലിക്ക് കൂലി ചോദിച്ചതിന് വനവാസിയായ മധ്യവയസ്ക്കനെ മര്‍ദ്ദിച്ചു ; കേസെടുത്ത് പോലീസ്

വയനാട് : ജോലി ചെയ്തതിന് ശേഷം കൂലി ചോദിച്ചതിന് വനവാസിയായ മധ്യവയസ്ക്കന് മര്‍ദ്ദനമേറ്റു . അമ്പലവയൽ നീർച്ചാൽ കോളനിയിൽ ബാബുവിനെയാണ് മർദ്ദിച്ചത്. സ്കൂൾ ജീവനക്കാരനായ അരുണാണ് മര്‍ദ്ദിച്ചതെന്നാണ് പരാതി.

അരുണിന്‍റെ പറമ്പിൽ കുരുമുളക് പറിച്ചതിന്റെ കൂലി ചോദിച്ചപ്പോഴാണ് ഇയാൾ ബാബുവിനെ മർദ്ദിച്ചത്. മർദ്ദനമേറ്റ് അവശനിലയിലായ ബാബുവിനെ നാട്ടുകാർ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. സംഭവത്തിൽ അമ്പലവയൽ പോലീസ് കേസെടുത്തു. അരുൺ ഇപ്പോൾ ഒളിവിലാണെന്ന് പോലീസ് അറിയിച്ചു

Related Articles

Latest Articles