Saturday, October 10, 2026

പുത്തൻ ‘ഹോപ്പുമായി’ സംവിധായകൻ ബേസിൽ ജോസഫ് ജീവിതത്തിന്റെ അടുത്ത ഘട്ടത്തിലേക്ക്;
ബേസിൽ ജോസഫ് അച്ഛനായി; കുഞ്ഞിന്റെ പേര് ഹോപ് എലിസബത്ത് ബേസിൽ

കൊച്ചി : പ്രശസ്ത നടനും സംവിധായകനുമായ നടൻ ബേസിൽ ജോസഫിനും ഭാര്യ എലിസബത്തിനും പെൺകുഞ്ഞ് പിറന്നു. സിനിമയിലൂടെ പുത്തൻ ‘ഹോപ്’ ജീവിതത്തിനു നൽകിയ ബേസിൽ തന്റെ കുഞ്ഞിന് നൽകിയിരിക്കുന്ന പേര് ഹോപ് എലിസബത്ത് ബേസിൽ എന്നാണ് . കുഞ്ഞിനും ഭാര്യക്കുമൊപ്പമുള്ള ചിത്രം സാമൂഹ മാദ്ധ്യമത്തിലൂടെ പങ്കുവച്ചായിരുന്നു ഈ സന്തോഷ വാർത്ത ബേസില്‍ ആരാധകരെ അറിയിച്ചത്.

2017–ലായിരുന്നു ബേസിലിന്റെയും എലിസബത്തിന്റെയും വിവാഹം. കോട്ടയം തോട്ടയ്ക്കാട് സാം സി. ജോണിന്റെയും സാറാമ്മയുടെയും മകളാണ് എലിസബത്ത്. വയനാട് ഫാ. ജോസഫ് പള്ളിപ്പാട്ടിന്റെയും റിട്ട. അധ്യാപിക തങ്കമ്മയുടെയും രണ്ട് മക്കളില്‍ ഇളയവനാണ് ബേസില്‍.

വിനീത് ശ്രീനിവാസന്റെ അസോസിയേറ്റായി സിനിമാ രംഗത്തെത്തിയ ബേസിൽ കുഞ്ഞിരാമായണത്തിലൂടെയാണ് സ്വതന്ത്ര സംവിധായകനായി മാറിയത്. 2021 ൽ ടൊവിനോ തോമസിനെ നായകനാക്കി ഒരുക്കിയ മിന്നൽ മുരളിയിലൂടെ ഇന്ത്യ മുഴുവൻ ബേസിലിനെ ശ്രദ്ധിച്ചു.

Related Articles

Latest Articles