Wednesday, September 30, 2026

ഹോട്ടൽമുറിയിൽ മോഡൽ ആത്മഹത്യ കുറിപ്പ് എഴുതിവെച്ച് ജീവനൊടുക്കി; അന്വേഷണം ആരംഭിച്ച് പോലീസ്

മുംബൈ: മോഡലിനെ ഹോട്ടൽമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. അന്ധേരി മേഖലയിലാണ് 30-കാരി ആത്മഹത്യ ചെയ്തത്. ഹോട്ടൽ മുറിയിലെ ഫാനിലാണ് യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.മോഡലിന്റെ പേര് പോലീസ് പുറത്തുവിട്ടിട്ടില്ല.

രാത്രി വൈകി ഹോട്ടലിൽ എത്തിയ മോഡൽ ഭക്ഷണം ഓർഡർ ചെയ്തിരുന്നു. എന്നാൽ ഹൗ്‌സ കീപ്പിങ്ങ് ജീവനക്കാർ പലതവണ വിളിച്ചിട്ടും വാതിൽ തുറന്നില്ല. ഇതേത്തുടർന്ന് ഹോട്ടൽ മാനേജർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.

ഹോട്ടലിലെത്തി മുറി തുറന്നപ്പോൾ ഫാനിൽ തൂങ്ങിമരിച്ച നിലയിൽ മോഡലിന്റെ മൃതദേഹം പോലീസ് കണ്ടെത്തി. സമീപത്ത് നിന്നും പോലീസ് ആത്മഹത്യ കുറിപ്പും കണ്ടെടുത്തു. ക്ഷമിക്കണമെന്നും തന്റെ മരണത്തിന് ആരും ഉത്തരവാദികളല്ലെന്നും സമാധാനമാണ് ആവശ്യമെന്നുമാണ് ആത്മഹത്യാ കുറിപ്പിൽ പറയുന്നത്. പോലീസ് ഇത് സംബന്ധിച്ച് അന്വേഷണം ആരംഭിച്ചതായി വ്യക്തമാക്കി.

Related Articles

Latest Articles