Tuesday, October 6, 2026

ഇരുവഞ്ഞിപ്പുഴയിൽ കുളിക്കാനിറങ്ങിയ ഇതര സംസ്ഥാന തൊഴിലാളിയെ കാണാതായി;തെരച്ചില്‍ തുടരുന്നു

മുക്കം: കോഴിക്കോട് ഇരുവഞ്ഞിപ്പുഴയിൽ കുളിക്കാനിറങ്ങിയ ഇതര സംസ്ഥാന തൊഴിലാളിയെ ഒഴുക്കില്‍പ്പെട്ട് കാണാതായി.ഇന്ന് വൈകിട്ട് 6.45 ഓടെയാണ് സംഭവം. കൂടെയുണ്ടായിരുന്നവര്‍ ബഹളം വച്ചതോടെ പ്രദേശവാസികള്‍ ഓടിയെത്തി തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. രാത്രി വൈകിയും അഗ്നിരക്ഷാസേനയും നാട്ടുകാരും തെരച്ചിൽ തുടരുകയാണ്. പൊലീസും സ്ഥലത്തെത്തിയിട്ടുണ്ട്.

അതെ സമയം തലായിൽ നിന്നും മത്സ്യബന്ധനത്തിന് പോയ ഫൈബർ വള്ളം തിരിച്ചെത്തിയില്ല. ബോട്ടിലുണ്ടായിരുന്ന മത്സ്യത്തൊഴിലാളികളെ കാണാതായി. മത്സ്യ തൊഴിലാളികളായ തമിഴ്നാട് സ്വദേശി പെരുമാൾ , പെട്ടിപ്പാലം സ്വദേശി ഷംസുദ്ദീൻ എന്നിവരെയാണ് കാണാതായത്. ഇവര്‍ക്കായി തെരച്ചിൽ തുടരുന്നു. കോസ്റ്റ് ഗാർഡ്, മറൈൻ എൻഫോഴ്സ്മെന്റ് എന്നിവരുടെ നേതൃത്വത്തിലാണ് തെരച്ചിൽ. ചാലിൽ സ്വദേശി റയീസിന്റെ ഉടമസ്ഥതയിലുള്ള ഇന്ത്യൻ എന്ന ഫൈബർ വള്ളമാണ് കാണാതായത്.

Related Articles

Latest Articles